പ്രാര്‍ഥിക്കുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ അമേരിക്ക
വാഷിംഗ്ടണ്‍: മറ്റേതൊരു സമ്പന്ന രാജ്യങ്ങളെക്കാള്‍ പ്രാര്‍ഥിക്കുന്നവരുടെ എണ്ണത്തി ല്‍ അമേരിക്ക മുന്നിലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യു റിസര്‍ച്ച് സെന്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യകതമാക്കിയിരിക്കുന്നത്. നൂറ്റിരണ്ടു രാജ്യങ്ങളില്‍ നടത്തിയ റിസര്‍ച്ച് പഠനത്തിലാണ് അമേരിക്ക മുന്നിലെത്തിയത്.
യൂറോപ്യന്‍ ജനതയേക്കാള്‍ അമേരിക്കന്‍ ജനത പ്രാര്‍ഥനയില്‍ താല്പര്യം കാണിക്കുന്നതും ആഴ്ചയിലൊരു ദിവസമെങ്കിലും ആത്മീയമായ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതിനായിരം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നാല്പതു ശതമാനം ആളുകളും പറഞ്ഞത് തങ്ങള്‍ ദിവസവും പ്രാര്ഥിക്കാറുണ്ട് എന്നാണ്. അമേരിക്കയിലെ അമ്പത്തിയഞ്ച് ശതമാനത്തോളം ആളുകളും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. ഒബാമ പ്രസിഡന്റ് ആയിരുന്ന കാലത്ത് അമേരിക്കയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം കൂടുതലായിരുന്നു എന്ന് റിപ്പോര്‍ട്ട് പ്യു റിസര് ച്ച് സെന്റര്‍ പുറത്തു വിട്ടിരുന്നു.