ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികളെ സഹായിക്കാനായി ട്രംപ് നിയമം ഒപ്പു വച്ചു
വാഷിംഗ്ടണ്‍: യുഎസ് സഹായം ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികള്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. ഈ രാജ്യങ്ങളില്‍ വംശഹത്യാഭീഷണി നേരിടുന്ന ക്രൈസ്തവരെയും യസീദികളെയും സഹായിക്കാനാണ് നിയമം. ഈ നിയമം കഴിഞ്ഞ ഒക്ടോബര്‍ 11ന് ഐകകണ്ഠ്യേന പാസ്സാക്കിയിരുന്നു. ക്രിസ് സ്മിത്ത്, അന്നാ ഇഷൂ എന്നിവരാണ് ഈ നിയമം അവതരിപ്പിച്ചത്.
നിയമം പാസാക്കാന്‍ കഴിഞ്ഞതില്‍ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. 2014 മുതല്‍ നൈറ്റ്സ് ഓഫ് കൊളംബസ് 20 മില്യന്‍ ഡോളര്‍ ഇറാക്കിലെയും സിറിയയിലെയും ക്രിസ്ത്യാനികള്‍ക്ക് സഹായം എത്തിക്കാന്‍ സ്വരൂപിക്കുയും ദാനം ചെയ്യുകയും ചെയ്തിരുന്നു.