ലോകത്തിലെ എല്ലാ അമ്മമാരെക്കാളും അധികമാണ് പരിശുദ്ധ അമ്മയ്ക്ക് തന്റെ ദാസരോടുള്ള സ്‌നേഹം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 61

എന്നെ സ്‌നേഹിക്കുന്നവരെ ഞാനും സ്‌നേഹിക്കുന്നു ‘ (സുഭാ 8:17 ) അവള്‍ അവരെ സ്‌നേഹിക്കുന്നതിനു നാലു കാരണങ്ങളുണ്ട് .
( 1 ) അവള്‍ അവരുടെ യഥാര്‍ത്ഥ മാതാവാണ് ; തന്റെ ഉദരഫലമായ ശിശുവിനെ ഒരു മാതാവിനെ സ്‌നേഹിക്കാതിരിക്കുവാന്‍ കഴിയുമോ ?
( 2 ) അവര്‍ തങ്ങളുടെ പ്രിയമാതാവായ മറിയത്തെ കാര്യക്ഷമമായി സ്‌നേഹിക്കുന്നുണ്ട്. ആകയാല്‍ , അവള്‍ കൃതജ്ഞതാപൂര്‍വ്വം അവരോടു പ്രതിസ്‌നേഹം കാണിക്കുന്നു .
( 3 ) തെരഞ്ഞെടുക്കപ്പെട്ടവരാകയാല്‍, അവരെ ദൈവം സ്‌നേഹിക്കുന്നു. ‘ഞാന്‍ യാക്കോബിനെ സ്‌നേഹിച്ചു ; ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു’ (റോമാ . 9:13) , തന്നിമിത്തം അവളും അവരെ സ്‌നേഹിക്കുന്നു .
( 4 ) അവര്‍ തങ്ങളെ പരിപൂര്‍ണ്ണമായി അവള്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണ് ;അവളുടെ ഓഹരിയും അവകാശവുമാണവര്‍. ‘കര്‍ത്താവിന്റെ ഓഹരിയില്‍ ഞാന്‍ വേരുറച്ചു’ (പ്രഭാ 24:12 ) ആകയാല്‍, അവള്‍ അവരെ സ്‌നേഹിക്കുന്നു .

ലോകത്തിലെ എല്ലാ മാതാക്കളുടെയും ആര്‍ദ്രസ്‌നേഹത്തിന്റെ ആകെത്തുകയെക്കാള്‍ അധികമാണ് അവള്‍ക്ക് അവരോടുള്ള ആര്‍ദ്രമായ സ്‌നേഹം. നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ ലോകത്തിലെ എല്ലാ മാതാക്കള്‍ക്കും മക്കളോടുമുള്ള സ്വാഭാവിക സ്‌നേഹം ഒരു ഓമനക്കു ഞ്ഞുമാത്രമുള്ള മാതാവിന്റെ ഹൃദയത്തില്‍ നിക്ഷേപിക്കുക ; തീര്‍ച്ചയായും അവള്‍ക്ക് ആ കുഞ്ഞിനോടുള്ള സ്‌നേഹം അപരിമേയമായിരിക്കും . എന്നാല്‍, തന്റെ വത്സലസുതനോടുള്ള ആ അമ്മയുടെ സ്‌നേഹത്തെക്കാള്‍ എത്രയോ ആഴമേറിയതാണ്, തന്റെ ഓരോ മക്കളോടും മറി യത്തിനുള്ള ആര്‍ദ്രമായ സ്‌നേഹം.

വാത്സല്യം നിറഞ്ഞതു മാത്രമല്ല ഫലദായകത്വമുള്ളതുമാണ് അവളുടെ സ്‌നേഹം, യാക്കോബിനോട് റബേക്കായ്ക്കുണ്ടായിരുന്ന സ്‌നേഹത്തേക്കാള്‍ മറിയത്തിന് അവരുടെ നേരെയുള്ള സ്‌നേഹം കര്‍മ്മോദ്യുക്തവും ഫലസമൃദ്ധവുമാണ്. റബേക്കാ മറിയത്തിന്റെ ഒരു പ്രതിരൂപം മാത്രമേ ആയിരുന്നുള്ളൂ. തന്റെ ഓമന മക്കള്‍ക്ക് സ്വര്‍ഗീയ പിതാവിന്റെ അനുഗ്രഹങ്ങള്‍ സമ്പാദിച്ചു കൊടുക്കുവാന്‍ ഈ മാതാവ് എത്ര ഉത്സുകയാണെന്ന് നമുക്ക് കാണാം.

അവരെ പുരോഗതിയിലേക്കു നയിക്കുവാനും ധന്യമാക്കുവാനും ഉത്കൃഷ്ടരാക്കുവാനും അവര്‍ക്കു നന്മ ചെയ്യുവാനും റബേക്കയെപ്പോലെ അനുകൂലമായ അവസരം കാത്തിരിക്കുകയാണവള്‍, നന്മയും തിന്മയും, സൗഭാഗ്യവും ദൗര്‍ഭാഗ്യവും , ദൈവാനുഗ്രഹവും ദൈവശാപവുമെല്ലാം അവള്‍ വളരെ വ്യക്തമായി മുന്‍കൂട്ടിക്കാണുന്നു. ആകയാല്‍ തന്റെ ദാസരെ തിന്മകളില്‍ നിന്ന് കാത്തുരക്ഷിക്കുകയും അവര്‍ക്കു ധാരാളം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്യുവാന്‍ കഴിയത്തക്കവണ്ണം അവള്‍ സംഭവ ഗതികളെ നിയന്ത്രിക്കുന്നു. ഏതെങ്കിലും മഹാകൃത്യം നിര്‍വ്വഹിച്ചുകൊണ്ടു വല്ല ദൈവാനുഗ്രഹവും സമ്പാദിക്കാമെങ്കില്‍, മറിയം നിശ്ചയമായും ആ അനുഗ്രഹം തന്റെ യഥാര്‍ത്ഥ അടിമകള്‍ക്കും മക്കള്‍ ക്കും സമ്പാദിച്ചുകൊടുക്കുകയും അത് വിശ്വസ്തുതാപൂര്‍വ്വം നിര്‍വ്വഹിക്കുവാന്‍ ആവശ്യകമായ കൃപാവരങ്ങള്‍ നല്കുകയും ചെയ്യും. ‘നമ്മുടെ താത്പര്യങ്ങളെ അവള്‍തന്നെ സംരക്ഷിക്കും ‘ എന്ന് ഒരു വിശുദ്ധന്‍ പ്രസ്താവിച്ചിരിക്കുന്നു.

മാത്രമല്ല , റബേക്കാ , യാക്കോബിനു കൊടുത്തതുപോലെ, അവള്‍ അവര്‍ക്കു സദുപദേശങ്ങളും നല്കുന്നുണ്ട് . ‘എന്റെ മകനേ, ഇപ്പോള്‍ നീ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക ‘ (ഉത്പ , 27 : 8). ദൈവത്തിനു ഹിതകരമായ ഒരു ഭക്ഷണം തയ്യാറാക്കുവാന്‍ വേണ്ടി ആത്മ ശരീരങ്ങളാകുന്ന രണ്ടാട്ടിന്‍കുട്ടികളെ തനിക്കു സമര്‍പ്പിക്കുവാന്‍ പല നിര്‍ദ്ദേശങ്ങളും നല്കുന്ന കൂട്ടത്തില്‍ അവരെ ഉത്തേജിപ്പിക്കുന്നു അവള്‍ . തന്റെ പ്രിയസുതനായ ഈശോമിശിഹാ പ്രസംഗവും പ്രവൃത്തിയും വഴി പഠിപ്പിച്ചതെല്ലാം അനുവര്‍ത്തിക്കാനും അവള്‍ അവരെ പ്രേരിപ്പിക്കും . നേരിട്ടല്ലെങ്കില്‍, മാലാഖമാര്‍ വഴിയായിരിക്കും അവള്‍ ഈ ഉപദേശങ്ങള്‍ നല്കുക , മറിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു ലോകത്തില്‍ വന്ന് അവളുടെ ദാസരെ സഹായിക്കുക എന്നതിനെക്കാള്‍ ബഹുമാനകരവും സന്തോഷജനകവുമായി മറ്റൊരു കാര്യം മാലാഖമാര്‍ക്കില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles