പരിശുദ്ധ മറിയം തന്റെ ആത്മാവിനെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നത് എപ്പോള്‍?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 60
കര്‍ത്താവിനെ മഹത്വപ്പെടുത്തുവാന്‍ മറിയം തന്റെ ആത്മാവിനെ നമ്മിലേക്ക് സന്നിവേശിപ്പിക്കും. അതിനു മരിയ ഭക്തി അഭ്യസിക്കുന്നതില്‍് വിശ്വസ്തനായിരുന്നാല്‍ മതി. നിന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദം കണ്ടെത്തുവാന്‍ അവളുടെ ചൈതന്യം നിന്നില്‍ സ്ഥാനം പിടിക്കും.
നമ്മുടെ കാലത്ത് തന്നെ ജീവിക്കുന്ന മറിയത്തില്‍ നിര്‍ ലീനനായ ഒരു പുരുഷന്‍ ചോദിക്കുന്നു:” ഹാ !മനുഷ്യര്‍ അത്യുന്നതനായ ഈശോയുടെ ആധിപത്യത്തിനു വേണ്ടി അവരുടെ ഹൃദയങ്ങളില്‍ നാഥയും രാജ്ഞിയുമായി മറിയം എന്ന് പ്രതിഷ്ടിക്കപ്പെടുന്ന മംഗള ദിനം എന്ന് സമാഗതമാകും? ശരീരത്തിന് ശ്വാസം വേണം എന്നത് പോലെ ആത്മാക്കള്‍ക്ക് മറിയം എന്നാണായി തീരുക? എപ്പോള്‍ ആ സമയം ആഗതമാകുമോ അപ്പോള്‍ ആ വിനീത സ്ഥലങ്ങളില്‍ അത്ഭുതങ്ങള്‍ നടക്കും.ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഭക്തി മനസിലാക്കുകയും അഭ്യസിക്കുകയും ചെയ്യാതെ ആ ദിവസം ഉദിക്കില്ല.തീര്‍ച്ച. ‘ അങ്ങയുടെ രാജ്യം വരണമെങ്കില്‍ മറിയത്തിന്റെ രാജ്യം വരണം”.
ജീവന്റെ വൃക്ഷമാണ് മറിയം. പ്രസ്തുത ഭക്താഭ്യാസത്തിനു ഈ വൃക്ഷം നമ്മില്‍ നട്ടു വളര്‍ത്തണം . ഈശോയാകുന്ന ഫലം ആ വൃക്ഷം നട്ടു പിടിപ്പിക്കും. ഈശോയെ അന്വേഷിക്കുന്ന പല ഭക്തരെയും എനിക്കറിയാം. ചിലര്‍ ഒരു വഴിയിലൂടെ..അല്ലെങ്കില്‍ മറ്റു ചില ഭക്താഭ്യാസങ്ങളിലൂടെ..എന്നാല്‍ ഞാന്‍ പഠിപ്പിക്കുന്ന ദിവ്യഭ്യാസം വഴി ,മറിയത്തിന്റെ കറയില്ലാത്ത ഈ മാര്‍ഗ്ഗത്തില്‍ ,ഈ വിശുദ്ധ സ്ഥലത്ത് ,കുറച്ചു സമയത്തേക്ക് അതും പകല്‍ മാത്രം നിങ്ങള്‍ ജോലി ചെയ്താല്‍ മതി, ലക്ഷ്യ പ്രാപ്തി കൈ വരിക്കും. കാരണം അവളില്‍ പാപമില്ല. അവളില്‍ അന്ധകാരമില്ല.മറിയം ഒരു വിശുദ്ധ സ്ഥലമാകുന്നു. വിശുദ്ധര്‍ക്ക് രൂപം കൊടുക്കുന്ന ഏറ്റവും വിശുദ്ധമായ സ്ഥലമാണ് അവള്‍.
നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക. വിശുദ്ധര്‍ മറിയത്തില്‍ വാര്‍ത്തെടുക്കപ്പെടുന്നു. ഉളിയും ചുറ്റികയും ഉപയോഗിച്ച് പ്രതിമ നിര്‍മ്മിക്കുന്നതും മൂശയില്‍ വാര്‍ത്തെടുക്കുന്നതും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. ആദ്യം പറഞ്ഞ വിധത്തില്‍ പ്രതിമ നിര്‍മ്മിക്കുവാന്‍ ശില്‍പികള്‍ വളരെ പ്രയത്‌നിക്കുകയും അധിക സമയം ചിലവഴിക്കുകയും വേണം. രണ്ടാമത്തെ വിധത്തില്‍ ആണെങ്കില്‍ അവര്‍ക്ക് അല്പം ജോലിയെ ഉള്ളു. വളരെ കുറച്ചു സമയത്തിനുള്ളില്‍ പണി തീരുകയും ചെയ്യും.
മറ്റു മാര്‍ഗ്ഗത്തിലൂടെ തങ്ങളിലും മറ്റുള്ളവരിലും ക്രിസ്തുവിനെ രൂപവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്ന അധ്യാന്മിക പിതാക്കന്മാരും ഭക്തരുമുണ്ട്.തങ്ങളുടെ അറിവിലും സാമര്‍ത്ഥ്യത്തിലും കലാപരമായ കഴിവിലും വിശ്വസിച്ചു കൊണ്ട് കടുത്ത കല്ലില്‍ നിന്നോ ചെത്തി മിനുക്കാത്ത തടി ക്കഷണത്തില്‍ നിന്നോ ചുറ്റികയുടെയും ഉളിയുടെയും ഒട്ടേറെ പ്രയോഗം കൊണ്ട് ക്രിസ്തുവിന്റെ പ്രതിമ നിര്‍മ്മിക്കുന്ന ശില്പികളെ പോലെയാണവര്‍. പക്ഷെ ഈശോയുടെ യഥാര്‍ത്ഥ രൂപം നിര്‍മ്മിക്കുവാന്‍ പലപ്പോഴും അവര്‍ക്ക് കഴിയുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് ഈശോയെ പറ്റി അറിവും അനുഭവവും ഇല്ല..അല്ലെങ്കില്‍ ഉന്നം തെറ്റിയ ഒരടി കൊണ്ട് പ്രയത്‌നമെല്ലാം വിഫലമാകുന്നു. ഞാന്‍ പഠിപ്പിച്ച കൃപാവരത്തിന്റെ ഈ രഹസ്യ മാര്‍ഗ്ഗം സ്വീകരിച്ചവരെ ലോഹങ്ങള്‍ ഉരുക്കി ദ്രാവകമാക്കി ആഭരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ എന്ന് യഥാര്‍ത്ഥത്തില്‍ വിളിക്കാം. ക്രിസ്തുവിനു മാനുഷികമായും ദൈവിക്മായും രൂപം കൊടുത്ത മനോഹര മൂശയായ മറിയത്തെ അവര്‍ കണ്ടുപിടിക്കുന്നു. തങ്ങളുടെ കഴിവില്‍ ഒട്ടും തന്നെ ആശ്രയിക്കാതെ മൂശയുടെ നന്മയില്‍ മാത്രം ശരണം വച്ചും മറിയത്തില്‍ വിലയം പ്രാപിച്ചും യേശുവിനെ ആത്മാക്കളില്‍ ചിത്രീകരിക്കുന്ന കലകാരന്മാരകും അവര്‍.
ഹാ! എത്ര മനോഹരമായ ഉപമ. പക്ഷെ ആരത് മനസിലാക്കും? എന്റെ പ്രിയ സഹോദരാ നീയെങ്കിലും അത് മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് അനുസ്മരിക്കുക. ഉരുകി, ദ്രാവകമായവയെ മാത്രമേ മൂശയെ നിക്ഷേപിക്കു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പുതിയ ആദമായി മറിയത്തില്‍ രൂപാന്തരം പ്രാപിക്കുവാന്‍ ,പഴയ ആദത്തെ തകര്‍ത്തു ഉരുക്കിയെടുക്കണം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.