ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഏറ്റവും ഹ്രസ്വമായ വഴിയേതാണ്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 47

ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണ് യഥാര്‍ത്ഥ മരിയഭക്തി. കാരണം ഈ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതല്‍ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതല്‍ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്മനുസരിച്ചും നമ്മില്‍ത്തന്നെ ആശ്രയിച്ചും അനേകം വര്‍ഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാള്‍ വളരെക്കുറച്ചു സമയംകൊണ്ട് മറി ത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം.

‘മറിയത്തെ അനുസരിക്കുകയും അവള്‍ക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യന്‍ തന്റെ ശത്രുക്കളെയെല്ലാം തോല്പിച്ചു ജയഗീതം പാടും ( സുഭാ. 21:28 ). ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്‌നിക്കും എന്നതു സത്യമാണ്. എന്നാല്‍ അവളുടെ പിന്തുണയും സഹായവും നേതൃത്വവുംമൂലം അവന്‍ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല , വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവന്‍ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും ചുരുങ്ങിയ സമയം കൊണ്ട് ‘ഒരു മല്ലനെപ്പോലെ പ്രസന്നതയോടെ ( സങ്കീ. 18 : 6 ) കടന്നു വന്നത്.

ഈശോമിശിഹാ വളരെക്കുറച്ചുകാലം മാത്രമേ ലോകത്തില്‍ ചെലവഴിച്ചുള്ളു. അതില്‍ അധികഭാഗവുംതന്നെ മാതാവിനെ അനുസരിച്ചും വിധേയമായുമാണ് അവിടുന്ന് കഴിഞ്ഞുകൂടിയത്. അതെന്തുകൊണ്ടായിരിക്കാം? കുറച്ചുകാലം കൊണ്ടു പൂര്‍ണ്ണത പ്രാപിച്ച (ജ്ഞാനം 4:13 ) അവിടുന്ന് ദീര്‍ഘകാലം ജീവിച്ചു – തൊള്ളായിരം വര്‍ഷങ്ങളിലേറെ ജീവിച്ച ആദത്തേക്കാളും കൂടുതല്‍ കാലം. കാരണം ആദത്തിന്റെ വീഴ്ചയ്ക്കു പരിഹാരം ചെയ്യാനാണല്ലോ അവിടുന്ന് വന്നത്. യേശു ക്രിസ്തു തന്റെ അമ്മയ്ക്ക് പരിപൂര്‍ണ്ണമായി വിധേയമായും, അവളോടു ഗാഢ ഐക്യം പുലര്‍ത്തിയും അതിലൂടെ പിതാവിനെ അനുസരിച്ചും വളരെ കാലം ജീവിച്ചു എന്നു പറയാം. എന്തു കൊണ്ടെന്നാല്‍..

(1) പരിശുദ്ധാത്മാവ് പറയുന്നു ഒരുവന്‍ തന്റെ അമ്മയെ ബഹുമാനിക്കുമ്പോള്‍ നിധി കൂട്ടി വയ്ക്കുകയാണ്. ഒരുവന്‍ തന്നെത്തന്നെ മറിയത്തിന് വിധേയമാക്കുകയും അവളെര പൂര്‍ണമായി അനുസരിക്കുകയും ചെയ്തുകൊണ്ട് അവളെ മഹത്ത്വപ്പെടുത്തിയാല്‍ അതിവേഗം അയാള്‍ക്കു വലിയ സമ്പന്നനാകാം. തൊടുന്നതെല്ലാം പൊന്നാക്കുന്ന മറിയംമൂലം അവന്‍ ഓരോ ദിവസവും വലിയ നിധികളാണ് സംഭരിക്കുക. ‘അമ്മയെ ബഹുമാനിക്കുന്നവന്‍ നിക്ഷേപം കൂട്ടി വയ്ക്കുന്നു (പ്രഭാ . 3 : 5 )’

( 2 ) എന്റെ വാര്‍ദ്ധക്യകാലം ഉദരത്തിന്റെ കാരുണ്യത്തിലാണ് . നിഗൂഢാര്‍ത്ഥം ധ്വനിപ്പിക്കുന്നതും ദൈവനിവേശിതവുമായ ഈ വാക്യപ്രകാരം, മറിയത്തിന്റെ ഉദരത്തെയാണ് ഇതു സൂചിപ്പിക്കുക. മറിയത്തിന്റെ ഉദരമാണ് ഒരു പരിപൂര്‍ണ്ണനായ മനുഷ്യനെ ഉത്പാദിപ്പിച്ചതും സംവഹിച്ചതും (ജറെ . 31 : 2). ആ ഉദരത്തിനു മാത്രമേ ഈ പ്രപഞ്ചത്തിനു മുഴുവനും ഉള്‍ക്കൊള്ളാനും ഗ്രഹിക്കാനും പറ്റാത്തവനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളൂ.’ അതെ, അമ്മയുടെ ഉദരത്തില്‍, ചെറുപ്പക്കാര്‍ പ്രകാശത്തിലും അനുഭവജ്ഞാനത്തിലും വിശുദ്ധിയിലും വിവേകത്തിലും അതിവേഗം പ്രായപൂര്‍ത്തിയിലെത്തും. എന്നുവച്ചാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് യേശുവിന്റെ പ്രായപൂര്‍ണ്ണതയിലേക്കു വളരും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles