മറിയം വഴി ജ്ഞാനസ്നാനവ്രതങ്ങള് നവീകരിക്കുന്നതിന്റെ ആവശ്യമെന്ത്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 40
ജ്ഞാനസ്നാന വ്രതങ്ങളുടെ പരിപൂര്‍ണ്ണ നവീകരണം
ജ്ഞാനസ്നാന വ്രതങ്ങളുടെ പരിപൂര്‍ണ്ണ നവീകരണം എന്ന് ഈ ഭക്തിയെ വിളിക്കാം. എല്ലാ ക്രിസ്ത്യാനികളും ജ്ഞാനസ്നാനത്തിനുമുന്പ് പിശാചിന്റെ അടിമകളായിരുന്നു . ജ്ഞാനസ്താനാവസരത്തില് അവര്‍ നേരിട്ടോ തലതൊട്ടവര്വഴിയോ പിശാചിനെയും അവന്റെ ആഡംബര ങ്ങളെയും പ്രവൃത്തികളെയും ഉപേക്ഷിക്കുന്നു. ക്രിസ്തുവിനെ നാഥനും രാജാവുമായി തെരഞ്ഞെടുത്ത് അവിടുത്തെ സ്നേഹഅടിമകളായി ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ഭക്താഭ്യാസംവഴി അത് ആവര്‍ത്തിക്കുക മാത്രമാണു നാം ചെയ്യുന്നത്. സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ പറയുംപോലെ ‘നാം പിശാചിനെയും സ്വാര്ത്ഥത്തെയും പാപത്തെയും ലോകത്തെയും ഉപക്ഷിച്ച്, മറിയത്തിന്റെ തൃക്കരങ്ങള്വഴി നമ്മ ക്രിസ്തുവിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. ജ്ഞാനസ്നാനത്തില്‍ തലതൊട്ടപ്പന്റെയും തലതൊട്ടമ്മയുടെയും അധരങ്ങള്‍വഴി നാം സംസാരിച്ചു. അവര്‍വഴി നാം ക്രിസ്തുവിനു സമര്‍പ്പിതരായി. എന്നാല്‍ ഈ ഭക്താഭ്യാസത്തിലൂടെ സ്വമനസ്സാ പൂര്‍ണ്ണബോധത്തോടെ നാം നമ്മെത്തന്നെ ക്രിസ്തുനാഥനു സമര്‍പ്പിക്കുന്നു.
ജ്ഞാനസ്നാനത്തില്‍ ദൃശ്യമായ വിധത്തില്‍ മറിയം വഴിയല്ല നാം ക്രിസ്തുവിനു സമര്‍പ്പിതരായത്. നമ്മുടെ സത്പ്രവൃത്തികളുടെ യോഗ്യത നാം അവിടുത്തെ ഏല്പിച്ചില്ല. ജ്ഞാനസ്നാനശേഷവും നമ്മുടെ ഹിതാനുസാരം ആര്‍ക്കെങ്കിലും അതു നല്‍കുന്നതിനും, സ്വന്തമായി സൂക്ഷിക്കുന്നതിനും നമുക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ ഭക്താഭ്യാസത്താല് മറിയത്തിന്റെ തൃക്കരങ്ങള്വഴി നമ്മുടെ പ്രവൃത്തി കളുടെ യോഗ്യതയും നമ്മെത്തന്നെയും സ്പഷ്ടമായി നാം ഈശോയ്ക്ക് സമര്‍പ്പിക്കുന്നു.
മാമ്മോദീസവഴി പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു നാം വ്രതം ചെയ്യുന്നുവെന്ന് വി. തോമസ് അക്വിനാസ് പറയുന്നു . വി . ആഗസ്തീനോസ് പറയുന്നത്, ഈ വതം ശ്രേഷ്ഠവും നിത്യരക്ഷയ്ക്ക് അപരിത്യാജ്യവുമാണെന്നാണ് ? സഭാനി യമപണ്ഡിതരുടെ അഭിപ്രായവും ഇതുതന്നെയാണ്. ‘ ജ്ഞാനസ്നാനത്തില്‍ നാം എടുക്കുന്ന വ്രതമാണ് സുപ്രധാനം എന്ന് അവര്‍ പറയുന്നു . എന്നാല്‍ ഈ വതം പൂര്‍ണ്ണമായി കാക്കുന്നവര്‍ എത്രയോ ചുരുക്കം. ജ്ഞാനസ്നാനത്തില്‍, ക്രിസ്തുവിനോടു വാഗ്ദാനംചെയ്ത വിശ്വസ്തത , ബഹുഭൂരിഭാഗം ക്രിസ്ത്യാനികളും ഉപേക്ഷിച്ചു ളഞ്ഞിട്ടില്ലേ ? എന്തില്‍നിന്നാണ് ഈ സാര്‍വ്വത്രികമായ അനുസരണക്കേട് ആരംഭിച്ചത് ? മാമ്മോദീസായില്‍ നാം ചെയ്ത വാഗ്ദാനങ്ങളും നാം ഏറ്റെടുത്ത കടമകളും വിസ്മരിച്ചതും തലതൊട്ടവര്വഴി ദൈവവുമായി ചെയ്ത ഉടമ്പടി കൂടെക്കൂടെ നവീകരിക്കാതെ പോയതുമല്ലേ ഇവയ്ക്കെല്ലാം കാരണം?
ക്രിസ്ത്യാനികളുടെയിടയില്‍ നടമാടുന്ന കമക്കേടുകള്ക്കു പരിഹാരം കണ്ടെത്തുവാന്‍ വേണ്ടി ലൂയിസ് ദി ഡെബോനെര് രാജാവ് സെന്‍സ് എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി. പ്രസ്തുത ക്രമക്കേടുകളുടെ പ്രധാന കാരണം ജ്ഞാനസ്നാന വതങ്ങളുടെ തുടര്‍ച്ചയായ മറവിയും അവയെപ്പറ്റിയുള്ള അജ്ഞതയുമാണെന്നായിരുന്നു ആ കൗണ്‍സിലിന്റെ നിരീക്ഷണം. ആകയാല്‍ സമുദായ മധ്യത്തിലെ അസ്വാസ്ഥ്യങ്ങള്‍ ശമിപ്പിക്കുവാന്‍ വേണ്ടി ജ്ഞാനസ്നാ നവാഗ്ദാനങ്ങള്‍ നവീകരിക്കുവാന്‍ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കണമെന്ന് ആ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
ത്രെന്തോസ് സൂനഹദോസിലെ പിതാക്കന്മാര് രചിച്ച വേദോപദേശം ഇടവകവൈദികരെ ഉദ്ബോധിപ്പിക്കുന്നതും ഇതുതന്നെയാണ്. ‘തങ്ങളുടെ നാഥനും രക്ഷകനുമായ ക്രിസ്തുവിന് അടിമകളെപ്പോലെ തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നത് ഏറ്റവും യുക്തമാണെന്ന് വൈദികര്‍ വിശ്വാസികളെ ഗ്രഹിപ്പിക്കണം.
അങ്ങനെ ക്രിസ്ത്യാനികളെ പാപങ്ങളിലും പാപക്കെട്ടുകളിലുംനിന്ന് അകറ്റുവാന്‍ കൗണ്‍സിലുകളും പിതാക്കന്മാരും അനുദിനാനുഭവങ്ങളും തരുന്ന മാര്‍ഗ്ഗം, ജ്ഞാനസ്നാനത്തില്‍ ഏറ്റെടുത്ത കടമകള്‍ അവരെ ഓര്‍മ്മിപ്പിക്കുകയും ആ വ്രതങ്ങള്‍ നവീകരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. ആകയാല്‍, മറിയംവഴി ക്രിസ്തു നാഥന് നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍, നാം അതു തന്നെ ഏറ്റവും ശ്രഷ്ഠമായ വിധത്തില്‍ നിര്‍വ്വഹിക്കുകയല്ലേ ചെയ്യുക? നമ്മെ സമര്‍പ്പിക്കുവാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം കന്യകാമറിയം ആകയാല്‍ അവള്‍വഴി നമ്മ അവിടുത്തേയ്ക്കു സമര്‍പ്പിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം എന്നു ഞാന്‍ മറിയത്തെ വിശേഷിപ്പിച്ചത്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.