മറിയം വഴിയുള്ള ദൈവമക്കള്‍

~ വി. ലൂയിസ് ഡി  മോൻറ് ഫോർട്ട്

യഥാര്‍ത്ഥ മരിയഭക്തി – 4

 

മറിയം വഴിയുള്ള ദൈവമക്കള്‍

പിതാവായ ദൈവം മറിയം വഴി ലോകാവസാനംവരെ തനിക്കായി മക്കളെ രൂപപ്പെടുത്തുവാൻ ആഗഹിക്കുന്നു. ” ഇസായേലിലധിവസിക്കുക ” (പ്രഭാ.24:13) എന്ന് അവിടുന്നു പറഞ്ഞതു മറിയത്തോടാണ്. എന്നു വച്ചാൽ, ഇസ്രായേൽ (യാക്കോബ് ) വഴി സൂചിതരായ എന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളിൽ നീ വസിക്കുക. ഏസാവുവഴി സൂചിപ്പിക്കപ്പെടുന്നവരും ദുഷ്ടാരൂപിയുടെ സന്താനങ്ങളുമായ തിരസ്കൃതരിൽ ആകാതിരിക്കട്ടെ നിന്റെ വാസം.

ശാരീരിക ജനനത്തിനു മാതാപിതാക്കളുണ്ടായിരിക്കുക എന്നത് പ്രകൃതിയുടെ അലംഘനീയ നിയമമത്രേ. അതുപോലെ അതിസ്വാഭാവികമായ ജനനത്തിനും മാതാവും പിതാവും വേണം; ദൈവം പിതാവും, മറിയം മാതാവും . തെരഞ്ഞെടുക്കപ്പെട്ട സകല ദൈവമക്കളുടേയും പിതാവു ദൈവം, മാതാവു മറിയവും . അവൾ മാതാവല്ലാത്തവനും ദൈവം പിതാവല്ല. സത്യവിശ്വാസവെളിച്ചമില്ലാതെ ശീശ്മയിലും, പാഷ ണ്‌ഡതയിലും അലഞ്ഞു നടക്കുന്ന ചിലർ മറിയത്തെ നിരസിക്കുകയും വെറുക്കുകയും ചെയ്യുന്നു. അവർക്കു മാതാവായ മറിയമില്ലാത്തതുകൊണ്ടു ദൈവം തങ്ങളുടെ പിതാവ് എന്നു വീമ്പു പറയുന്നതിൽ അടിസ്ഥാനമില്ല തന്നെ. കാരണം, ഒരു കുഞ്ഞ് തനിക്കു ജീവൻ നൽകിയ മാതാവിനോട് എന്ന പോലെ, അവരും മറിയത്തോട്, അമ്മയോട് എന്ന വിധത്തിലുള്ള സ്നേഹബഹുമാനാദികൾ കാണിക്കുമായിരുന്നു.

മറിയത്തെ വെറുക്കുന്നവര്‍ അബദ്ധത്തിലാണ്‌

അബദ്ധമാർഗ്ഗത്തിൽ ചരിക്കുന്നവരെ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് തിരിച്ചറിയുവാനുള്ള ഏറ്റവും സുനിശ്ചിതവും തെറ്റുപറ്റാത്തതുമായ അടയാളം അവരുടെ മറിയത്തോടുള്ള വെറുപ്പും നിസ്സംഗതയുമാണ്. അവർ വാക്കാലും പ്രവൃത്തിയാലും രഹസ്യമായും പരസ്യമായും ചിലപ്പോൾ തെറ്റായ ആശയം പ്രചരിപ്പിച്ചും മറിയത്തോടുള്ള ഭക്ത്യാദരവുകൾ നശപ്പിക്കാൻ യത്നിക്കുന്നു. കഷ്ടം! ആധുനിക “ഏസാവു “കളായ അവരിൽ വസിക്കാൻ പിതാവായ ദൈവം മറിയത്തോട് ആവശ്യപ്പെടുന്നില്ല.

ദൈവസുതൻ തന്റെ അനുഗ്രഹീതമാതാവു വഴി ഭൗതീകശരീരത്തിന്റെ മറ്റവയവങ്ങളിൽ വീണ്ടും അവതരിക്കുവാൻ ആഗ്രഹിക്കുന്നു. അവിടുന്ന് അവളോടു പറയുന്നു: ” ഇസ്രായേൽ നിന്റെ അവകാശമായിരിക്കട്ടെ ” (പ്രഭാ. 24:13). അതെ, അവിടുന്നു പറയുന്നു: ഭൂമിയിലുള്ള എല്ലാ ജനതകളെയും, എല്ലാ ജനപദങ്ങളെയും നല്ലവരും ദുഷ്ടരും തെരഞ്ഞെടുക്കപ്പെട്ടവരും തിരസ്കൃതരുമായ സകലരെയും പിതാവായ ദൈവം എനിക്ക് അവകാശമായി തന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വരെ സ്വർണ്ണ ദണ്സുകൊണ്ടും തിരസ്കൃതരെ ഇരുമ്പുദണ്ഡു കൊണ്ടും ഞാൻ ഭരിക്കും. ആദ്യത്തെ കൂട്ടർക്കു ഞാൻ പിതാവും മദ്ധ്യസ്ഥനുമായിരിക്കും. മറ്റേ ഗണത്തിനു ഞാൻ നീതി പൂർവ്വം ശിക്ഷിക്കുന്നവനും; അതേസമയം എല്ലാവരുടെയും വിധിയാളനായിരിക്കും ഞാൻ. എന്നാൽ എന്റെ പ്രിയപ്പെട മാതാവേ, ഇസായേൽ വഴി സൂചിതരായ തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് നിന്റെ അവകാശം. അമ്മയെപ്പോലെ അവരെ ശ്രദ്ധാപൂർവ്വം വളർത്തി വലുതാക്കുകയും അവരുടെ രാജ്ഞി എന്ന നിലയിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ഭരിക്കുകയും ചെയ്യുക.

മറിയം യേശുവിന്റെ ഭൗതീക ശരീരത്തിന്റെ മാതാവ്

“ഇവനും അവനും അവളിൽ നിന്നു ജാതരായി ” ( സങ്കീ. 86:5), എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു. ചില സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ച് , മറിയത്തെപ്പറ്റിയുള്ള ഒരു പ്രവചനമാണിത്. മറിയത്തിൽ നിന്നു ജനിച്ച ആദ്യമനുഷ്യൻ ദൈവവും മനുഷ്യനുമായ ക്രിസ്തുവാണ്. രണ്ടാമത്തേത്, ദൈവത്തിന്റെയും മനുഷ്യരുടേയും ദത്തു പുത്രരായ മനുഷ്യരും. മനുഷ്യ വർഗ്ഗത്തിന്റെ ശിരസ്സായ ക്രിസ്തു അവളിൽ നിന്നു ജനിച്ചതുകൊണ്ട്, മറ്റവയവങ്ങളായ തെരഞ്ഞെടുക്കപ്പെട്ട സകലരും അവളിൽ നിന്നു തന്നെയാണ് ജനിക്കേണ്ടതും. ഒരു ശിശുവിന്റെ ശിരസ്സു മാത്രമോ അവയവങ്ങൾ മാത്രമോ ആയി ഒരു മാതാവും പ്രസവിക്കുന്നില്ല. അപ്രകാരം സംഭവിക്കുന്നെങ്കിൽ അതു പ്രകൃതിക്ക് ഒരപവാദമായിരിക്കും; അതൊരു ബീഭത്സ ജന്തുവായി കരുതപ്പെടും. അതുപോലെ, കൃപയുടെ തലത്തിലും ശിരസ്സും അവയവങ്ങളും ഒരേ മാതാവിൽ നിന്നാണു ജാതരമാകേണ്ടത്. ആകയാൽ ശിരസ്സിന്റെ മാതാവായ മറിയം വഴിയല്ലാതെ ജനിക്കുന്ന ഒരുവനും തെരഞ്ഞെടുക്കപ്പട്ടവനോ, ക്രിസ്തുവിന്റെ ഭൗതീകശരീരത്തിന്റെ അവയവമോ ആയിരിക്കുകയില്ല. പ്രത്യുത, കൂപയുടെ തലത്തിൽ, അവൻ ഒരു വികൃതജീവിയായിരിക്കും.

കൂടാതെ ഇപ്പോൾ ക്രിസ്തു, പരിശുദ്ധകന്യകയുടെ പാവനോദരത്തിന്റെ ഫലം കൂടിയാണ് ഭൂസ്വർഗ്ഗവാസികൾ സകലരും അനുദിനം ആയിരമായിരം പ്രാവശ്യം “നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഹീതനാകുന്നു എന്നാലപിക്കുന്നു. അതിനാൽ തീർച്ചയായും മറിയത്തിന്റെ പ്രയത്‌നവും ഫലവുമായിട്ടാണ് യേശുക്രിസ്തുവിനെ ഓരോ വ്യക്തിക്കും ലഭിക്കുന്നത്. സമഗ്ര ലോകത്തിനും ഇതേ മാർഗ്ഗത്തിലൂടെയത്രേ യേശുവിനെ ലഭിച്ചത്. അതുകൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിൽ യേശുക്രിസ്തു രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കു ധൈര്യമായിപ്പറയാം : “എന്നിൽ വസിക്കുന്ന ക്രിസ്തു നിന്റെ പ്രവർത്തന ഫലമാണ്. നിന്നെക്കൂടാതെ ഞങ്ങൾക്കു ക്രിസ്തുവിനെ ഒരിക്കലും ലഭിക്കുമായിരുന്നില്ല. പരിശുദ്ധ മറിയമേ അങ്ങേയ്ക്കു നന്ദി ” . വി. പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്കെഴുതിയ ലേഖനത്തിൽ തന്നെപ്പറ്റി പറഞ്ഞവ മറിയത്തിനു നമ്മെപ്പറ്റി കൂടുതൽ ന്യായ പൂർവ്വം പറയാം. “എന്റെ സുതനായ ക്രിസ്തു, ദൈവസുതരിൽ പൂർണ്ണമായി രൂപം കൊള്ളുന്നതു വരെ അവരെ ക്കുറിച്ച് ഞാൻ പ്രസവവേദന അനുഭവിക്കുന്നു ” ഗ്ഗലാ. 4: 19) എന്ന്.

വി. ആഗസ്തീനോസ് ഒരു പടികൂടി കടന്നു പറയുകയാണ് “തെരഞ്ഞെടുക്കപ്പെട്ടവർ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന് , ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിന്റെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു. അവർ സംരക്ഷണവും സഹായവും പോഷണവും ഈ നല്ല മാതാവിൽ നിന്ന് സ്വീകരിച്ച് അവിടെ വളരുന്നു. നീതിമാന്മാരുടെ ജന്മദിനം എന്നു സഭ വിശേഷിപ്പിക്കുന്ന മരണം വരെ അവൾ അവരെ സംരക്ഷിച്ചു മഹത്വത്തിലേക്കാനയിക്കും”. കൃപാവരത്തിന്റെ അഗാഹ്യമായ രഹസ്യം ! തിരസ്കൃതർക്കു അത് തികച്ചും അജ്ഞാതം. തെരഞ്ഞെടുക്കപ്പെട്ടവർ പോലും അത് എൽ കുറച്ചു മാത്രമാണ് ഗ്രഹിക്കുക !

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles