മരിയഭക്തി പ്രചരിപ്പിക്കാന്‍ വേണ്ടി തന്റെ രക്തം ഉപയോഗിക്കാന്‍ തയ്യാറായ വിശുദ്ധന്‍

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 30

പരിശുദ്ധ കന്യകയെപ്പറ്റി പല കാര്യങ്ങള്‍ ഇതിനകം പറഞ്ഞു കഴിഞ്ഞു. എന്നാല്‍, ഒരുവനെ യഥാര്‍ത്ഥ ഭക്തനും ക്രിസ്തുശിഷ്യനുമാക്കുവാന്‍ ആവശ്യമായ പലതും ഇനിയും പറയേണ്ടതുണ്ട്. എന്നാല്‍, എന്റെ അജ്ഞതയാലും, അപ്രാപ്തിയാലും സമയച്ചുരുക്കത്താലും വളരെയധികം കാര്യങ്ങള്‍ വിട്ടുകളയാതെ നിവൃത്തിയില്ല.

രക്തത്തില്‍നിന്നോ ജഡത്തിന്റെ അഭിലാഷത്തില്‍നിന്നോ മനുഷ്യന്റെ ഇച്ഛയില്‍നിന്നോ ജന്മമെടുക്കാതെ (യോഹ 1:13) ദൈവത്തില്‍നിന്നും മാതാവില്‍നിന്നും ജന്മമെടുത്ത ഒരു ധീരാത്മാവിന്റെ പക്കല്‍ ഈ വിനീതഗ്രന്ഥം എത്തുകയും, അയാള്‍ക്ക് ഈ ഗ്രന്ഥം വഴി യഥ്ാര്‍ത്ഥവും പെളളയല്ലാത്തതുമായ മരിയഭക്തിയുടെ വിലയും മഹത്ത്വവും ഗ്രഹിക്കുവാന്‍ തക്കവിധം പരിശുദ്ധാത്മാവിന്റെ ജ്വലനമുണ്ടാക്കുകയും ചെയ്താല്‍ എന്റെ പ്രയത്‌നം ഫലമണിഞ്ഞു. മറിയത്തിന്റെ മക്കളിലും അടിമകളിലും ഒരു എളിയ ദാസനായ ഞാന്‍, എന്റെ പ്രിയ മാതാവും രാജ്ഞിയുമായ അമ്മയുടെ ബഹുമാനാര്‍ത്ഥം ഞാന്‍ എഴുതുന്ന സത്യങ്ങള്‍, ആരുടെയെങ്കിലും ഹൃദയത്തില്‍ ഉല്ലേഖനം ചെയ്യുവാന്‍ പ്രയോജനപ്പെടുമെങ്കില്‍ മഷിക്കു പകരം എന്റെ പാപപങ്കിലമായ രക്തം ഉപയോഗിക്കാന്‍ ഞാന്‍ സന്നദ്ധനാണ്.

എന്റെ ഹൃദയത്തില്‍ ആഴമായി ആലേഖനം ചെയ്യപ്പെട്ട ഒന്നുണ്ട്. അനതിവിദൂരഭാവിയില്‍ മറിയത്തിനു മറ്റെല്ലാക്കാലത്തെയുംകാള്‍ കൂടുതല്‍ അരുമസന്താനങ്ങളായ, സ്‌നേഹത്തിന്റെ ദാസരും അടിമകളും ഉണ്ടാകുമെന്നതാണ്. അതുവഴി ക്രിസ്തുനാഥന്‍ മനുഷ്യഹൃദയങ്ങളില്‍ രാജാധിരാജനായി വാഴും. ഇക്കാര്യസാദ്ധ്യാര്‍ത്ഥം ഞാന്‍ പ്രാര്‍ത്ഥന തുടങ്ങിയിട്ടു വളരെക്കൊല്ലങ്ങളായി. പണ്ടെന്നതിനെക്കാള്‍ ഇതു വിശ്വസിക്കാനും ഞാന്‍ ധൈര്യപ്പെടുന്നു.

അലറുന്ന മൃഗം ഉഗ്രകോപത്തോടെ അതിന്റെ ഇരുമുനയുളള ദംഷ്ട്രങ്ങള്‍ കൊണ്ട് ഈ ചെറിയ പുസ്തകത്തെയും അതെഴുതാന്‍ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന വൃക്തിയെയും പിച്ചിക്കീറാന്‍ വരുന്നത് ഞാന്‍ മുന്‍കൂട്ടി കാണുന്നു. അല്ലെങ്കില്‍ അതു പ്രകാശം കാണാന്‍ അനുവധിക്കാതെ, ചുരുങ്ങിയ പക്ഷം അതിനെ പെട്ടിയുടെ നിശ്ശബ്ദതയിലും അന്ധകാരത്തിലുമാക്കി ശ്വാസം മുട്ടിച്ചു കൊല്ലും. ഇതു വായിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന ഭക്തജനങ്ങളെ അവന്‍ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. പക്ഷേ, അവയെല്ലാം നിഷ്ഫലമാകും. മാത്രമല്ല, അവ ഉപകാരപ്രദമായിത്തീരുകയും ചെയ്യും. അത് എന്നെ പ്രോത്സാഹിപ്പിക്കുകയും ഭാവിയെപ്പറ്റി എനിക്കു കൂടുതല്‍ ശരണം തരുകയുമാണു ചെയ്യുക. വരാനിരിക്കുന്ന ആ കാലം അപകടപൂര്‍ണ്ണമാണ്. അന്നു ക്രസ്തുവിന്റെയും മറിയത്തിന്റെയും ധീരസൈന്യവ്യൂഹം ലോകത്തിനും പിശാചിനും ദുഷിച്ച മനുഷ്യപ്രകൃതിക്കുമെതിരായി, സ്ത്രീപുരുഷ ഭേദമെന്നിയേ അണിനിരക്കും. എത്ര ആശ്വാസപ്രദം! വായിക്കുന്നവര്‍ മനസ്സിലാക്കട്ടെ; (മത്താ. 24:15) കഴിവുളളവര്‍ ഗ്രഹിക്കട്ടെ (മത്താ. 19:12).

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles