കുരിശുയാത്രയില്‍ യേശുവിനെ അനുഗമിച്ച സ്ത്രീകളെ കുറിച്ച് ആന്‍ കാതറിന്‍ എമിറിച്ച് പറയുന്നു

(വിശുദ്ധ ആൻ കാതറിൻ എമിറിച്ചിന്റെ ദർശനങ്ങളിൽ നിന്നുള്ള ഭാഗം)
ജറുസലേം പട്ടണമതിലിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള പ്രധാന കവാടത്തിൽ നിന്ന് വളരെ അകലെ എത്തിയിരുന്നില്ല ആ പീഡാസഹന യാത്ര. തെരുവീഥി ദുർഘടവും കുത്തനെയുള്ളതും ആയിരുന്നു. ഒരു കമാനത്തിന് അടിയിലൂടെ നീങ്ങി ആണ് പോകേണ്ടിയിരുന്നത്. ഗേറ്റ് കടന്നപ്പോൾ വടക്കോട്ട് തിരിഞ്ഞ് കാൽവരിയിലേക്ക് പോകുന്ന ഇടുങ്ങിയതും കല്ലു നിറഞ്ഞതുമായ ഒരു പാത ദൃശ്യമായി. പാതയുടെ പ്രവേശനകവാടത്തിൽ നാട്ടിയ സ്തൂപത്തിൽ യേശുവും രണ്ടു കുറ്റവാളികളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ആണെന്ന് ഒരു ലിഖിതം തൂക്കിയിട്ടിരുന്നു.
പിഞ്ചുകുഞ്ഞുങ്ങളെയും വഹിച്ച ഒരു കൂട്ടം സ്ത്രീകൾ ഇതിനരികെ കരഞ്ഞ് അലമുറയിട്ടു നിന്നു. അവരിൽ ഭൂരിഭാഗവും ജറുസലേമിൽ നിന്ന് വിലാപയാത്രയെ അനുഗമിച്ചവർ ആയിരുന്നു. മറ്റുള്ളവർ അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും എത്തിയവരായിരുന്നു. യേശു അടുത്തെത്തിയതും അവർ ഉച്ചത്തിൽ നിലവിളിക്കുകയും യഹൂദരുടെ രീതിയനുസരിച്ച് യേശുവിന്റെ മുഖം തുടയ്ക്കുന്നതിനു വേണ്ടി തൂവാലകൾ നൽകുകയും ചെയ്തു.

യേശു അവരുടെ നേരെ തിരിഞ്ഞ് പറഞ്ഞു: “ജെറുസലേം പുത്രിമാരെ, എന്നെ പ്രതി നിങ്ങൾ കരയേണ്ട. നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും വേണ്ടി കരയുവിൻ. എന്തുകൊണ്ടെന്നാൽ വന്ധ്യകളും ഗർഭം ധരിക്കാത്ത ഉദരങ്ങളും പാൽ കുടിപ്പിക്കാത്ത മുലകളും ഭാഗ്യപ്പെട്ടവ എന്ന് പറയുന്ന ദിവസങ്ങൾ ഇതാ വരുന്നു. അപ്പോൾ പർവ്വതങ്ങളോട് ഞങ്ങളുടെമേൽ വീഴുക എന്നും മലകളോട് ഞങ്ങളെ മൂടുക എന്നും അവർ പറയും എന്തുകൊണ്ടെന്നാൽ പച്ചമരത്തോട് ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണക്ക മരത്തോട് അവർ എന്തായിരിക്കും ചെയ്യുക? ” അവിടുന്ന് അവരോട് ഏതാനും ആശ്വാസവാക്കുകൾ കൂടി പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles