പരിശുദ്ധ അമ്മയോടൊപ്പം കുരിശിന്‍ ചുവട്ടിലേക്ക് നടക്കാം
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമ്മൾ യാചിക്കുമ്പോൾ, അമ്മ ഒരു മകന്റെ കൈയിൽ എന്നത് പോലെ, മകളുടെ കൈയിൽ എന്നത് പോലെ നമ്മുടെ കയ്യിൽ പിടിക്കും.. കാരണം കാൽവരി കുരിശിൽ ഈശോ നമ്മെ ഓരോരുത്തരെയും അമ്മയുടെ കയ്യിൽ “ഇതാ നിന്റെ മകൻ” എന്ന് പറഞ്ഞ് ഏല്പിച്ചതാണ്….ഈശോയ്കറിയാം അമ്മ നമ്മളെ വഴി തെറ്റാതെ കാൽവരി കുരിശിലേയ്ക്, ഈശോയുടെ സ്നേഹത്തിലേക്ക് നടത്തും എന്ന്….
നമ്മുടെ സ്വന്തം അമ്മയോട് എന്നത് പോലെ അമ്മയോട് നമ്മുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വേദനകളും പങ്കുവയ്ക്കാം.
കാൽവരി കുരിശിൽ വച്ച് “ഇതാ നിന്റെ അമ്മ” എന്ന് പറഞ്ഞു ഈശോ നമ്മുക്കായി നലകിയ നമ്മുടെ സ്വന്തം അമ്മയാണ് പരിശുദ്ധ അമ്മ ….നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടുമ്പോൾ, അമ്മ കൊടും തണുപ്പിൽ ഉണ്ണിയീശോയെ പൊതിഞ്ഞു പിടിച്ചത് പോലെ ആ പ്രതിസന്ധികളിൽ നിന്നും നമ്മളേയും പൊതിഞ്ഞു പിടിക്കും…അമ്മ നമ്മുടെ കൈ പിടിച്ച് എല്ലാ അനുഗ്രഹങ്ങളുടേയും ഉറവയായ കാൽവരി കുരിശിൽ ചുവട്ടിലേയക്, ഈശോയുടെ സ്നേഹത്തിലേയക് നമ്മെ എത്തിക്കും…
കാനായിലെ കല്യാണവീട്ടിൽ കുറവുകളെ നിറവുകളാക്കിയത് പരിശുദ്ധ അമ്മയുടെ മധ്യസ്ഥം ആയിരുന്നു…അവിടെ അമ്മ ഈശോയോട് “അവർക്ക് വീഞ്ഞില്ല” എന്ന് പറഞ്ഞതിന് ശേഷം പരിചാരകരോട് പറയുന്നു: അവന്റെ അമ്മപരിചാരകരോടു പറഞ്ഞു: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്. (യോഹന്നാന് 2 : 5) അമ്മ പറഞ്ഞത് അനുസരിച്ച് പരിചാരകർ ഈശോയുടെ അടുത്തേക്ക് കടന്നു ചെന്നപ്പോൾ ആണ് അവിടെ അത്ഭുതം സംഭവിച്ചത്…. അമ്മ നമ്മുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും നിരന്തരം നമ്മുക്കായി മധ്യസ്ഥം വഹിക്കുന്നുണ്ട്..അമ്മയോട് ചേർന്ന് നില്കുമ്പോൾ കാനായിലെ വിവാഹവിരുന്നിൽ എന്നത് പോലെ തക്കസമയത്ത് നമ്മുടെ ജീവിതത്തിലെ വേദനകൾ, കുറവുകൾ നമ്മൾ പറയാതെ തന്നെ അമ്മ ഈശോയെ അറിയിക്കും.
അതോടൊപ്പം അമ്മ നമ്മളോട് പറയുന്ന ഒരു കാര്യമുണ്ട്, കാൽവരി കുരിശിലേയ്ക് ,ആ സ്നേഹത്തിലേക്ക് ഒന്ന് നോക്കാൻ,..നമ്മുക്കായി അതിദാരുണമായ പീഡകൾ ഏറ്റെടുത്ത്, പെറ്റമ്മയുടെ മുന്നിൽ വിവസ്ത്രനാക്കപ്പെട്ട് അപമാനിക്കപ്പെട്ട ഈശോ യിലേക്ക് ഒന്ന് നോക്കാമോ, ആ സ്നേഹം ഒന്ന് ഹൃദയത്തിൽ സ്വീകരിക്കാമോ എന്ന് പരിശുദ്ധ അമ്മ നിരന്തരം നമ്മോട് ചോദിക്കുന്നുണ്ട്…അമ്മ പറയുന്നത് കേട്ട് ഈശോയിലേയ്ക് കടന്നു വരുന്ന നിമിഷം, ഈശോ നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടും…നമ്മുടെ സമയം ആയിട്ടില്ല എങ്കിൽ പോലും അമ്മ പറയുന്ന കാര്യത്തിൽ ഈശോ ഇടപെടും …നമ്മുടെ ജീവിതത്തിലെ കുറവുകൾ നിറവുകളാക്കപ്പെടും…
അതിദാരുണമായ പീഡകൾ ഏറ്റെടുത്ത് നമ്മോടൊപ്പം എപ്പോഴും ആയിരിക്കാനായി പരിശുദ്ധ കുർബാനയായി മാറിയ ഈശോയുടെ സ്നേഹമാണ് പരിശുദ്ധ അമ്മ നമ്മുക്കായി പകർന്നു നല്കുന്നത്..
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.