ജ്ഞാനവും അജ്ഞതയും
~ ബ്രദർ തോമസ് പോൾ ~
നമ്മുടെ ഓരോ നിമിഷവും ദൈവത്തിന്റെ പരിപാലനയില് ആണ്. ഇതാണ് ദൈവപരിപാലന എന്ന് പറയുന്നത്. സൃഷ്ടിച്ച് കഴിഞ്ഞു ദൈവം നമ്മെ വിട്ടു കളഞ്ഞിട്ടില്ല. അവിടത്തെ കൈകളിൽ തന്നെ ആണ്. ദൈവം തന്നെ ആണ് തന്റെ സൃഷ്ടിക്ക് വേണ്ടതെല്ലാം നൽകുന്നത്.
സഭയുടെ മതബോധന പുസ്തകത്തിൽ ഖണ്ഡിക 301 ഇൽ ഇത് പറയുന്നുണ്ട്.
ഇത് മനസ്സിലാക്കുന്നത് ആണ് ജ്ഞാനം. ഇത് മനസ്സിലാകാതെ ഇരിക്കുന്നത് ആണ് അജ്ഞത.
രണ്ടു തരം അജ്ഞത ആണ് ഉള്ളത് .
1. പാപം മൂലമുള്ള അന്ധകാരം.
2 .അജ്ഞത മൂലമുള്ള അന്ധകാരം.
ചിലപ്പോൾ ചിലർ വചനം തെറ്റായി വ്യാഖ്യാനിക്കുന്നത് കേൾക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെടില്ല.
പക്ഷേ അവർ അത് അങ്ങിനെ പറയുന്നത് അവർക്ക് അറിയാൻ പാടില്ലാതെ എന്ന് ഓർക്കുമ്പോൾ നമുക്ക് ദേഷ്യം വരില്ല. നമുക്കും ഉണ്ട് ഒരുപാട് അറിവില്ലായ്മ. ഇത് അറിവ് കൊണ്ട് മാത്രമേ മാറുകയുള്ളൂ. ഈ അജ്ഞതയെ പരിഹരിക്കുക എന്നുള്ളതാണ് യേശുവിന്റ വരവിന്റെ ലക്ഷ്യം. ആദ്യത്തെ അജ്ഞത എവിടെ ആണ് ഉണ്ടായത് ? ഏദൻ തോട്ടത്തിൽ ആദം ആണ് ആദ്യത്തെ അജ്ഞതയുടെ കാരണക്കാരൻ. ദൈവം എന്താണ് ആദത്തിനോട് പറഞ്ഞത്? ഈ അറിവിന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിക്കരുത്. അറിവിന്റെ വൃക്ഷം എന്ന് അവിടെ പറയുന്നത്, നന്മ തിന്മകളെ തിരിച്ചറിയുന്നതിനുള്ള അറിവ്. ഇത് ദൈവത്തിനു മാത്രം ഉള്ളത് ആണ്. അതാണ് ജ്ഞാനം. പക്ഷേ ആ ദൈവവും ആയി സംസർഗ്ഗത്തിൽ ആണെങ്കിൽ, ആ ദൈവത്താൽ നയിക്കപ്പെടുമ്പോൾ നാമും നന്മ തിന്മ തിരിച്ചറിഞ്ഞു ജീവിക്കും. അവിടെ ആണ് ആദ്യത്തെ തെറ്റു പറ്റുന്നത്. അത് തിരുത്തുന്നത് എങ്ങിനെ?
എന്തായിരുന്നു ആദത്തിന്റെ അറിവില്ലായ്മ? പ്രധാനമായ അറിവില്ലായ്മ, സാത്താൻ പറഞ്ഞു നീ ഇത് തിന്നുകയാണെങ്കിൽ ദൈവത്തെ പോലെയാവും. പക്ഷേ അവൻ ദൈവത്തെ പോലെ ആയിരുന്നു. അത് അവൻ അറിയാതിരുന്നത് അവന്റെ അജ്ഞത ആയിരുന്നു. നാമും ദൈവത്തെ പോലെ ആണ്. അത് നമ്മൾ അറിഞ്ഞില്ലെങ്കിൽ അത് നമ്മുടെ അജ്ഞത ആണ്. വിശുദ്ധ കുർബാനയിലൂടെ ഈശോമിശിഹയെ സ്വീകരിക്കുന്ന നമ്മൾ മറ്റൊരു ക്രിസ്തു ആണ്. അത് നമ്മൾ അറിയാതിരിക്കുന്നത് നമ്മുടെ അജ്ഞത ആണ്.
സിയന്നയിലെ കത്രീന പറഞ്ഞത്, ജോൺ പോൾ ആറാമൻ മാർപ്പാപ്പ വീണ്ടും വീണ്ടും ഏറ്റു പറഞ്ഞു— നീ ആരാണെന്നും നിന്നിൽ ആരാണെന്നും നീ അറിഞ്ഞാൽ നീ ഈ ലോകത്തെ തകിടം മറിക്കും. ഹല്ലേലുയ.
നീ ആരാണ്? നീ ദൈവത്തിന്റെ വാത്സല്യ പുത്രനും പുത്രിയും ആണ്. നിന്നിൽ ആരാണ്? നിന്നിൽ തൃത്വൈക ദൈവം. സൃഷ്ടാവും ജീവദാതാവും ആയ ദൈവം നിന്നിൽ വാഴുന്നു. ഇത് അറിയാതെ ഇരിക്കുന്നത് ആണ് അജ്ഞത. ഈ അജ്ഞത ആണ് ആദത്തിലും ഹവ്വയിലും ഉണ്ടായിരുന്നത്. ഈ അജ്ഞത പരിഹരിക്കുവാൻ ഈശോമിശിഹാ വന്നു. ദൈവം അവനെ നമുക്കായി ജ്ഞാനമാക്കി. ദൈവം മനസ്സിലാക്കിയിരുന്നു നമ്മിൽ ഇങ്ങിനെ ഒരു അറിവില്ലായ്മ ആധിപത്യം പുലർത്തുന്നു എന്ന്. യേശു വന്നതിന്റെ ഒരു കാര്യം, ജ്ഞാനത്തിന്റെ പാശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ, ആദത്തിലൂടെ വന്ന അജ്ഞത പരിഹരിക്കുന്നതിന് ആണ്. ഈ അജ്ഞതയെ അകറ്റുന്ന ജ്ഞാനം ആണ് യേശു. ജ്ഞാനം വ്യക്തി ആയി വന്നിരിക്കുകയാണ്.
അന്ധകാരത്തില് സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
മത്തായി 4 : 16
ഇതിൽ പറയുന്ന അന്ധകാരം, അജ്ഞത ആണ്. ദൈവത്തെ കുറിച്ചുള്ള അറിവില്ലായ്മ. മനുഷ്യനെ കുറിച്ചുള്ള അറിവില്ലായ്മ.
വിശുദ്ധ അഗസ്തിനോസ്, വിശുദ്ധ അബ്രോസ്, വിശുദ്ധ തോമസ് അക്വയാനോസ് ഒക്കെ പറയുന്നത് ഇതിനെ കുറിച്ചാണ്.
വിശുദ്ധ തോമസ് അക്വിനോസിന്റെ ഒരു പ്രാർത്ഥന ആണ്:
ദൈവമേ, എന്നെ ഇരുട്ടന്ധകാരത്തിൽ നിന്നും പ്രകാശിപ്പിക്കണമേ. പാപത്തിന്റെ അന്ധകാരത്തിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തിൽ നിന്നുംപ്രകാശിക്കണമേ