വാക്കുകള്‍ വിവേകപൂര്‍വം ഉപയോഗിക്കുക

ഒരിക്കൽ അക്ബർ ചക്രവർത്തി ഒരു സ്വപ്നം കണ്ടു തന്റെ ഒരു പല്ല് ഒഴികെ ബാക്കി എല്ലാ പല്ലുകളും കൊഴിഞ്ഞു പോയിരിക്കുന്നു.
അദ്ദേഹം തന്റെ ജ്യോൽസ്യൻമാരെ വിളിച്ചു. അവരോട് സ്വപ്നത്തിന്റെ അർത്ഥം വ്യാഖ്യാനിക്കാൻ ആവശ്യപെട്ടു. താങ്കൾ മരിക്കുന്നതിന് മുൻപ് താങ്കൾക്ക് പ്രിയപ്പെട്ട എല്ലാ ബന്ധുക്കളും മരിച്ചു പോകും. എന്നാണതിന്റെ വ്യാഖ്യാനം എന്നറിയിച്ചു.
ഇതു കേട്ട് അക്ബർ ചക്രവർത്തി വളരെ അധികം വിഷമിച്ചു ആ ജോൽസ്യന്മാരെ മുഴുവൻ രാജസദസ്സിൽ നിന്നും ഓടിച്ചു വിട്ടു.
ഇങ്ങനെ വിഷമിച്ചു നിൽക്കുന്ന അവസരത്തിൽ ചക്രവർത്തി ഈ കാര്യം ബീർബലിനോട് സംസാരിച്ചു.
ബീർബൽ പറഞ്ഞു ഈ സ്വപ്നത്തിന്റെ അർത്ഥം ചക്രവർത്തി അങ്ങ് വളരെ അധികം കാലം ജീവിച്ചിരിക്കും അങ്ങയുടെ ബന്ധുക്കൾ എല്ലാം മരിച്ചു പോയാലും അങ്ങ് കുറെ കാലം കൂടി ജീവിക്കും ഇതു കേട്ട് ചക്രവർത്തി സന്തോഷിച്ചു.
സത്യത്തിൽ ജ്യോത്സ്യന്മാർ പറഞ്ഞതും ബീർബൽ പറഞ്ഞതും അർത്ഥത്തിൽ ഒന്നാണ് എന്നാൽ വാക്കുകൾ ഉപയോഗിച്ച രീതിയിൽ ആണ് ചക്രവർത്തിയുടെ മനോഭാവത്തിൽ മാറ്റമുണ്ടായത്.
ഇങ്ങനെയാണ് നമ്മൾ പലപ്പോഴും നാം ഒരു കാര്യം പറയുമ്പോൾ എങ്ങിനെ ആണ് അത് പറയുന്നത് ഏതു വാക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് ശ്രദ്ദിക്കുക. ഒരാളുടെ കുറവുകൾ പറയുമ്പോൾ ആദ്യം അയാളുടെ കഴിവുകളെ പ്രശംസിക്കുകയും പിന്നെ അയാളുടെ തെറ്റുകളും കുറവുകളും പറയുക വീണ്ടും അയാളുടെ നന്മകൾ പറയുക. എത്ര വലിയ സ്നേഹിതർ, സുഹൃത്തുക്കൾ ആയാലും നമ്മുടെ ഒരു വാക്കു മതി നമ്മളെ ആജീവനാന്ത ശത്രുക്കൾ ആക്കാൻ. ആരോടും സംസാരിക്കുമ്പോളും അയാളെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം സംസാരിക്കാതെ വിവേകത്തോടെ വാക്കുകൾ ഉപയോഗിക്കുക.