അത്മായര്‍ക്കും വിവാഹം നടത്തിക്കൊടുക്കാം എന്ന് വത്തിക്കാന്‍

വത്തിക്കാൻ സിറ്റി : വൈദികരോ ഡീക്കൻമാരോ ഇല്ലാത്ത സാഹചര്യത്തിൽ വളരെ അടിയന്തര ഘട്ടങ്ങളിൽ അൽമായർക്ക് വിവാഹം നടത്താമെന്ന് വത്തിക്കാൻ.അല്മായർക്ക് വേണ്ടി വത്തിക്കാൻ ഓഫീസ് പുറത്തിറക്കിയ ഡോക്യൂമെൻസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വൈദികരോ ഡീക്കൻമാരോ ഇല്ലാത്ത പ്രത്യേക സാഹചര്യത്തിൽ ബിഷപ്പിന്റ അനുവാദത്തോടെ അൽമായർക്ക് വിവാഹം നടത്താമെന്ന് ഡോക്യുമെന്റിൽ പറയുന്നു.അതുപോലെതന്നെ വിശുദ്ധ കുർബാനയുടെ മധ്യേ വചന സന്ദേശം നൽകാൻ അല്മായർക്ക് അനുമതി ഇല്ലെന്നുo ലിറ്റർജി ശുശ്രൂഷയുടെ പ്രസംഗിക്കാം എങ്കിലും കുർബാനമധ്യേ അത് പാടില്ലെന്നും ഡോക്യുമെന്റിൽ വത്തിക്കാൻ വ്യക്തമാക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.