മാര്‍ട്ടിന്‍ ലൂഥര്‍ കന്യാമറിയത്തെ കുറിച്ച് പറഞ്ഞത്

പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ പരിശുദ്ധ കന്യാമാതാവിനോട് വലിയ ബഹുമാനാദരവുകള്‍ ഉള്ള വ്യക്തി ആയിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം? ഇതാ മാര്‍ട്ടിന്‍ ലൂഥര്‍ മറിയത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകള്‍ കേള്‍ക്കുക:

സൃഷ്ടികളില്‍ അതുല്യമായ സ്ഥാനമാണ് മറിയത്തിനുള്ളത്

മനുഷ്യന്റെ ധാരണയ്ക്കപ്പുറമുള്ള അനുഗ്രഹങ്ങളും നന്മകളും ദൈവമാതാവ് എന്ന നിലയില്‍ മറിയത്തിന്റെ മേല്‍ ചൊരിയപ്പെട്ടിരിക്കുന്നു. ആ മഹത്വത്തില്‍ നിന്നാണ് മറിയത്തിന് ഏല്ലാ മഹത്വവും അനുഗ്രഹവും മനുഷ്യരാശിയുടെ ഇടയില്‍ അതുല്യമായ സ്ഥാനവും ലഭ്യമായിരിക്കുന്നത്.

ദൈവമാതാവ് എന്ന വാക്കിന്റെ അര്‍ത്ഥം നാം ഹൃദയത്തില്‍ ധ്യാനിക്കേണ്ടിയിരിക്കുന്നു. അതിനേക്കാള്‍ വലിയ ഒരു സംബോധനയും മറിയത്തിന് നല്‍കാനാവില്ല.

പാപമില്ലാത്ത മറിയം

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളായിട്ടാണ് ദൈവം പരിശുദ്ധ കന്യകയെ സൃഷ്ടിച്ചത്. അതിനാല്‍ അവള്‍ പാപം തൊട്ടു തീണ്ടാത്തവളാണ്. കര്‍ത്താവായ യേശുവിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചവളാണ്.

മറിയം നിത്യ കന്യക

മറിയത്തിന്റെ കന്യകയ്ക്കടുത്ത ഉദരത്തിന്റെ യഥാര്‍ത്ഥവും സ്വാഭാവികവുമായ ഫലമാണ് നമ്മുടെ രക്ഷകനായ യേശു ക്രിസ്തു. പുരുഷന് പങ്കില്ലാതെയാണ് അത് സംഭവിച്ചത്. അതിനു ശേഷവും മറിയം കന്യകയായി തന്നെ തുടര്‍ന്നു. മറിയത്തിന്റെ ഏകമകനായിരുന്നു, യേശു. അവിടുത്തെ കൂടാതെ മറ്റ് കുട്ടികള്‍ മറിയത്തിന് ഉണ്ടായിരുന്നില്ല.

മരിയ വണക്കം

മറിയത്തിനുള്ള വണക്കം മനുഷ്യഹൃദയത്തിന്റെ ആഴത്തില്‍ തന്നെ ആലേഖനം ചെയ്തിരിക്കുന്ന കാര്യമാണ്.

മറിയം എല്ലാ ക്രൈസ്തവരുടെയും മാതാവാണ്

മറിയത്തിന്റെ മടിയില്‍ കിടന്നു വളര്‍ന്നത് യേശു മാത്രമായിരുന്നെങ്കിലും മറിയം യേശുവിന്റെ മാത്രമല്ല നമ്മളെല്ലാവരുടെയും മാതാവാണ്. അവിടുന്ന് നമ്മുടേതാണെങ്കില്‍ നാം അവിടുത്തെ സാഹതചര്യത്തില്‍ ആയിരിക്കണം. അവിടുന്ന് ആയിരിക്കുന്നിടത്ത് നമ്മളും ആയിരിക്കണം. അവിടുത്തെ അമ്മ നമ്മുടെയും അമ്മയാണ്.

മറിയത്തെ ഒരിക്കലും നമുക്ക് മതിയാവോളം ആദരിക്കാനാവില്ല

്ക്രിസ്തു കഴിഞ്ഞാല്‍ ക്രിസ്തുമതത്തിലെ ഏറ്റവും കുലീനമായ രത്‌നവും സ്ത്രീകളില്‍ ഏറ്റവും വലിയവളുമാണ് മറിയം. കുലീനത്വും ജ്ഞാനവും വിശുദ്ധിയും ആള്‍രൂപം പ്രാപിച്ചത് മറിയത്തിലാണ്. അവളെ എത്ര ആദരിച്ചാലും മതിയാവുകയില്ല. ക്രിസ്തുവിനെയോ വി. ഗ്രന്ഥത്തെയോ ക്ഷതമേല്‍പിക്കാത്ത വിധം അവള്‍ക്ക് ആദരവും പുകഴ്ചയും നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles