ലോകപ്രശസ്ത എഴുത്തുകാരനായ വിക്ടോര്‍ ഹ്യൂഗോ വലിയ മരിയഭക്തനായിരുന്നു എന്നറിയാമോ?
”പാവങ്ങള്‍ ‘ എന്ന വിശ്വ വിഖ്യാത നോവല്‍ രചിച്ച ലോക പ്രശസ്തനായ എഴുത്തുകാരനായിരുന്ന വിക്ടര്‍ ഹ്യുഗോയുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയ് ഏറെ സ്ഥാനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം അതിനു തെളിവാണ്.ഫ്രാന്‍സിലെ ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ ആണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രായമായ ആ വൃദ്ധനെ ശ്രദ്ധിച്ചത്. ജപമാല ചൊല്ലി പ്രാര്‍ഥിക്കുകയായിരുന്ന ആ വൃദ്ധനെ കുട്ടികള്‍ പരിഹസിക്കാനും കളിയാക്കി കൊണ്ട് തന്നെ സംസാരിക്കാനും അതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു. അയാള്‍ തന്റെ പ്രാര്‍ഥന തുടര്‍ന്ന് കൊണ്ടിരുന്നു.
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അയാളോട് മത വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പല ചോദ്യങ്ങളും അയാളോട് ചോദിക്കാന്‍ തുടങ്ങി. വളരെ ശാന്തനായി അതിനെല്ലാം മറുപടി പറഞ്ഞപ്പോള്‍ അവരുടെ സംഭാഷണം സാഹിത്യത്തിലേക്ക് കടന്നു . ആ സമയത്തെ പ്രശസ്ത നോവലിസ്റ്റ് ആയിരുന്ന വിക്ടര്‍് ഹ്യുഗോയെ കുറിച്ച് കുട്ടികള്‍ സംസാരിച്ചു തുടങ്ങി. ഇത് കേട്ട വൃദ്ധന്‍ ഹ്യുഗോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ തനിക്ക് താല്പര്യമുണ്ടെന്നു അവരെ അറിയിച്ചു. ഇത് കേട്ട കുട്ടികള്‍ വളരെ താല്പര്യത്തോടെ ഹ്യുഗോയെ കുറിച്ച് അവര്‍ക്ക് അറിയമായിരുന്നതെല്ലാം അയാളോട് പറഞ്ഞു.
എല്ലാ ചര്‍ച്ചകള്‍ക്കും ഒടുവില്‍ അവര്‍ യാത്ര പറയാന്‍ നേരം അയാള്‍ അവരോട് ഒരു കാര്യം ചോദിച്ചു.” ് ഹ്യുഗോയെ കുറിച്ച് നിങ്ങള്‍ ഒരു കാര്യം മാത്രം പറഞ്ഞില്ല. എന്ത് കാര്യമാണ് അദ്ദേഹത്തെ കുറിച്ച് തങ്ങള്‍ പറയാന്‍ വിട്ടു പോയതെന്ന് ആ കുട്ടികള്‍ ചോദിച്ചു. ”വിക്ടര്‍് ഹ്യുഗോ ഒരു യഥാര്‍ത്ഥ മരിയ ഭക്തന്‍ ആണ് ‘ അത് നിങ്ങള്‍ക്കെങ്ങനെ അറിയാം എന്ന അവരുടെ ചോദ്യത്തിന് കുറച്ചു മുന്‍പ് നിങ്ങളുടെ മുന്‍പില്‍ ഇരുന്നു കൊന്ത ചൊല്ലിയ ഞാന്‍ തന്നെയാണ് വിക്ടര്‍ ഹ്യുഗോ .എന്റെ മരിയ ഭക്തിക്ക് അതിലും വലിയ തെളിവ് വേണോ ?” വിക്ടര്‍ ഹ്യുഗോയുടെ മറുപടി കേട്ട് ഞെട്ടിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും മറ്റൊരാളുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ഖേദിക്കുകയും ചെയ്തു.