ഇന്നത്തെ വിശുദ്ധന്: വന്ദ്യനായ പിയെറി തൗസെയിന്റ്
ഹൈതിയില്‍ ജനിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു അടിമയായി കൊണ്ടുവന്ന പിയെറി പിന്നീട് ന്യൂയോര്‍ക്കിലെ ഏറ്റവും അറിയപ്പെടുന്ന കത്തോലിക്കനായി മാറി. വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണ് പിയെറി തന്റെ യജമാനന്റെ കൂടെ ന്യൂയോര്‍ക്കിലേക്ക് പോയത്. അവിടെ അദ്ദേഹം ഒരു മുടിവെട്ടുകാരനായി ജീവിച്ചു. തന്റെ യജമാനന് മരിച്ചപ്പോള്‍ പിയെറി സ്വയം ജോലി ചെയ്ത് യജമാനത്തിയെയും മറ്റ് അടിമകളെയും പോറ്റി. 1807 പിയെറി സ്വാതന്ത്ര്യം നേടി. പിയെറി നിരവധി ഉപവി പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കറുത്തവരെന്നോ വെളുത്തവരെന്നോ ഭേദമില്ലാതെ അദ്ദേഹം എല്ലാവരെയും സഹായിച്ചു. രോഗികളെ ശുശ്രൂഷിച്ചു. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് പിയെറി പലപ്പോഴും ജോലി ചെയ്തത്.
വന്ദ്യനായ പിയെറി തൗസെയിന്റ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.