ഡീക്കന്‍ പദവിയെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

29)  ഡീക്കന്മാര്‍

അധികാരശ്രേണിയുടെ താഴ്ന്നപദവിയിലാണ് ഡീക്കന്മാരുടെ സ്ഥാനം; അവര്‍ക്ക് ‘പൗരോഹിത്യത്തിലേക്കല്ല, ശുശ്രൂഷയിലേക്കാണ്’ കൈവയ്പ്പു ലഭിച്ചിരിക്കുന്നത്. കൗദാശിക വരപ്രസാദത്താല്‍ ശക്തരാക്കപ്പെട്ട്, മെത്രാനോടും അദ്ദേഹത്തിന്റെ വൈദികരോടും സഹകരിച്ച് ദൈവാരാധനാ ശുശ്രൂഷയിലും വചനശുശ്രൂഷയിലും പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലും അവര്‍ ദൈവജനത്തിനു സേവനം ചെയ്യുന്നു. അര്‍ഹതയുള്ള അധികാരികള്‍ ചുമതലപ്പെടുത്തുന്നതനുസരിച്ച് ആഘോഷപൂര്‍വ്വം മാമ്മോദീസാ നല്കുന്നതിനും പരിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിവാഹത്തിന് സഭയുടെ നാമത്തില്‍ ഔദ്യോഗിക സാന്നിധ്യം വഹിച്ച് ആശീര്‍വദിക്കുന്നതിനും മരണാസന്നര്‍ക്കു തിരുവാഥേയം നല്കുന്നതിനും വിശ്വാസികള്‍ക്കായി വിശുദ്ധഗ്രന്ഥം വായിക്കുന്നതിനും ജനങ്ങളെ പഠിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനും ജനങ്ങളുടെ ആരാധനയിലും പ്രാര്‍ത്ഥനയിലും ആദ്ധ്യക്ഷം വഹിക്കുന്നതിനും കൂദാശാനുകരണങ്ങള്‍ പരികര്‍മം ചെയ്യുന്നതിനും മൃതസംസ്‌കാര കര്‍മങ്ങളിലും അനുബന്ധകക്രിയകളിലും കാര്‍മകത്വം വഹിക്കുന്നതിനും ഡീക്കന്മാര്‍ക്ക് അധികാരമുണ്ട്.

പരസ്‌നേഹത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ഡീക്കന്മാര്‍ വിശുദ്ധ പോളിക്കാര്‍പ്പിന്റെ ഉപദേശം ഓര്‍മ്മവയ്ക്കണം: ‘കരുണയുള്ളവരും ഉത്സാഹശീലരും എല്ലാവരുടെയും ശുശ്രൂഷകനായിത്തീര്‍ന്ന കര്‍ത്താവിന്റെ സത്യത്തിനനുസൃതമായി വ്യാപരിക്കുന്നവരും ആയിരിക്കുവിന്‍.’

സഭാജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ കടമകള്‍ ലത്തീന്‍ സഭയില്‍ ഇന്നുള്ള നടപടിക്രമങ്ങളില്‍ മിക്കവാറും ഇടങ്ങളില്‍ നടപ്പില്‍ വരുത്താന്‍ പ്രയാസമുള്ളതുകൊണ്ട് ഭാവിയില്‍ ഡീക്കന്‍പദവി ഹയരാര്‍ക്കിയുടെ സ്വകീയവും ശാശ്വതവുമായ ഭാഗമായി പുനരുദ്ധരിക്കാവുന്നതാണ്. ആത്മാക്കളുടെ പരിപാലനാര്‍ത്ഥം ഈ രീതിയിലുള്ള ഡീക്കന്മാരെ നിയമിക്കണമോ, എവിടെയെല്ലാം നിയമിക്കണം എന്നീ കാര്യങ്ങള്‍, മാര്‍പാപ്പയുടെ അംഗീകാരത്തോടെ, വിവിധരീതിയില്‍ അധികാരമുള്ള പ്രാദേശിക മെത്രാന്‍സംഘങ്ങള്‍ തീരുമാനിക്കാന്‍ നോക്കേണ്ടതാണ്.

റോമാമാര്‍പാപ്പയുടെ സമ്മതം വാങ്ങിക്കൊണ്ട് ഡീക്കന്‍പട്ടം പ്രായപക്വത വന്നിട്ടുള്ളവര്‍ക്ക്, അവര്‍ വിവാഹാന്തസ്സില്‍ ജീവിക്കുന്നവരായാലും, നല്കാവുന്നതാണ്. മാത്രമല്ല, അനുരൂപമായ വിവാഹാന്തസ്സില്‍ ജീവിക്കുന്നവരായാലും, നല്കാവുന്നതാണ്. മാത്രമല്ല, അനുരൂപരായ യുവജനങ്ങള്‍ക്കും ഇതു നല്കാം. എന്നാല്‍ അവര്‍ ബ്രഹ്മചര്യനിയമത്തില്‍ നിര്‍ബന്ധമായും നിലനില്‌ക്കേണ്ടതുണ്ട്.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles