മെത്രാന്മാരുടെ ശുശ്രൂഷയെ പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

24) മെത്രാന്മാരുടെ ശുശ്രൂഷ

സ്വര്‍ഗത്തിലും ഭൂമിയിലും സര്‍വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ ശ്ലീഹന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍, എല്ലാ ജനപദങ്ങളെയും പഠിപ്പിക്കാനും സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കാനുമുള്ള ദൗത്യം മെത്രാന്മാര്‍ സ്വീകരിച്ചിരിക്കുന്നു. അത് ലോകജനത മുഴുവനും വിശ്വാസംവഴിയും മാമ്മോദീസാ വഴിയും കല്പനകളുടെ പാലനംവഴിയും രക്ഷ നേടേണ്ടതിനാണ് (മത്താ 28:18-20; മാര്‍ക്കോ 16:15, 16; അപ്പ 26:17ff). ഈ ദൗത്യം നിറവേറ്റാന്‍വേണ്ടി മിശിഹാ കര്‍ത്താവ് ശ്ലീഹന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും പന്തക്കുസ്താ ദിവസം സ്വര്‍ഗത്തില്‍നിന്നു പരിശുദ്ധാത്മാവിനെ അയയ്ക്കുകയും ചെയ്തു.

ഈ ആത്മാവിന്റെ ശക്തിയാല്‍ ലോകത്തിന്റെ അതിര്‍ത്തികള്‍വരെ ജാതികളുടെയും ജനതകളുടെയും രാജാക്കന്മാരുടെയും മുമ്പില്‍ അവന് അവര്‍ സാക്ഷികളാകേണ്ടിയിരിക്കുന്നു (അപ്പ 1:8; 2:1ff; 9:15). കര്‍ത്താവ് തന്റെ ജനത്തിന്റെ ഇടയന്മാര്‍ക്കു നല്കിയ ഈ കര്‍ത്തവ്യം സത്യത്തില്‍, വിശുദ്ധലിഖിതങ്ങളില്‍ സാര്‍ത്ഥകമായി ‘ദിയാക്കോണിയാ’ അഥവാ ‘ശുശ്രൂ,’ എന്നു വിളിക്കപ്പെടുന്ന (അപ്പ 1:17, 25; 21;19; റോമ 11;13; 1 തിമോ 1:12) ശരിയായ സേവനം തന്നെയാണ്.

മെത്രാന്മാരുടെ കാനോനികദൗത്യം സഭയുടെ പരമോന്നതവും സാര്‍വത്രികവുമായ അധികാരത്താല്‍ പിന്‍വലിക്കപ്പെട്ടിട്ടില്ലാത്ത നൈയാമിക പാരമ്പര്യങ്ങള്‍ വഴി ഉണ്ടാകും. കൂടാതെ, ആ അധികാരത്താല്‍ നല്‍കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതോ പത്രോസിന്റെ പിന്‍ഗാമിയാല്‍ നേരിട്ടു നല്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതോ ആയ നിയമങ്ങള്‍ വഴിയോ നിര്‍വഹിക്കപ്പെടാം. അദ്ദേഹം അംഗീകരിക്കാതിരിക്കുകയോ ശ്ലൈഹിക സംസര്‍ഗ്ഗം നിഷേധിക്കുകയോ ചെയ്താല്‍ ഒരു മെത്രാനും ആ ദൗത്യം വഹിക്കാന്‍ സാദ്ധ്യമല്ല.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles