ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെടുന്നു!
കാലിഫോര്‍ണിയ: പരിശുദ്ധ മാതാവിന്റെ ലൂര്‍ദ്, ഫാത്തിമാ രൂപങ്ങള്‍ ശിരസ്സ് വെട്ടി നീക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാലഫോര്‍ണിയയിലെ പൊമോണ വാലിയിലാണ് ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെട്ടതായി കാണപ്പെട്ടത്.
മാര്‍ച്ച് 30 ന് കാലിഫോര്‍ണിയയിലെ ചിനോയിലെ സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തിലുള്ള ഫാത്തിമാ മാതാവിന്റെ രൂപം ശിരസ്സ് വെട്ടിമാറ്റിയ നിലയില്‍ കണ്ടത്. സഭാധികാരികള്‍ ഉടനെ തന്നെ രൂപം തുണി കൊണ്ട് മൂടി. ശരിസ്സ് നീക്കപ്പെട്ട നിലയില്‍ മാതാവിന്റെ രൂപം കാണുക അത്യന്തം സങ്കടകരമാണെന്ന് അവര്‍ പറഞ്ഞു.
മൊത്തം 25 മരിയന്‍ രൂപങ്ങളാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതായി കണ്ടത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് സംശയിക്കപ്പെടുന്നതായി സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തിലെ അധികാരികള്‍ സംശയിക്കുന്നതായി സിബിഎസ് ലോസ് ആഞ്ചലസ് റിപ്പോര്‍ട്ട് ചെയ്തു. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.