ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 14-ാം ദിവസം

ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു “ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ” എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറ്റവും അധികമായി യേശു സ്നേഹിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ അവിടുന്നു തന്റെ നീതിക്ക് തക്കവണ്ണം ആത്മാക്കള്‍ക്കു ശിക്ഷ കല്‍പ്പിക്കുമ്പോള്‍ നാം അവിടുത്തെ തൃപ്പാദത്തിങ്കല്‍ വീണ് മാപ്പ് യാചിച്ചാല്‍ അവിടുത്തേയ്ക്ക് ആ ആത്മാക്കളുടെമേല്‍ അലിവു തോന്നുന്നതാണ്.

മഹാപിതാവായ അബ്രഹാം തന്‍റെ കുമാരനായ ഇസഹാക്കിനെ കൊല്ലരുത് എന്നു പറഞ്ഞപ്പോള്‍ പിതാവായ അബ്രഹാത്തിനു എന്തുമാത്രം സന്തോഷമുണ്ടായി എന്നു പറയുവാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം തന്നെ സര്‍വ്വേശ്വരന്‍ തന്‍റെ നീതിക്ക് തക്കവണ്ണം താന്‍ സ്നേഹിക്കുന്ന ആത്മാക്കളെ ശുദ്ധീകരണാഗ്നി കൊണ്ടു ശിക്ഷിക്കുമ്പോള്‍ മനുഷ്യര്‍ അവര്‍ക്കു വേണ്ടി പരിഹാര കൃത്യങ്ങളെ വിസ്നരിക്കുവാന്‍ അവിടുത്തേക്ക് സാധിക്കുമോ?

ശുദ്ധീകരണസ്ഥലത്തിലെ ഒരാത്മാവെങ്കിലും നിങ്ങള്‍ മൂലം മോചിക്കപ്പെട്ടു സ്വര്‍ഗ്ഗം പ്രാപിച്ചാല്‍, അതു ദൈവത്തിനും മോക്ഷവാസികള്‍ക്കും അവിടെയുള്ള ദൈവദൂതന്‍മാര്‍ക്കും എത്രമാത്രം സന്തോഷം പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞറിയിപ്പാന്‍ പ്രയാസമാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനുള്ള ഉത്തമമാര്‍ഗ്ഗങ്ങളെ ഗ്രഹിച്ച്, ഈ ആത്മാക്കളെ രക്ഷിക്കുന്നതിനു നിങ്ങള്‍ ചെയ്യുന്ന സല്കൃത്യങ്ങളൊക്കെയും കാഴ്ച വയ്ക്കണം.

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles