ശുദ്ധീകരാത്മാക്കളുടെ വണക്കമാസം ഏഴാം തിയതി

‘ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾ തീയാൽ പീഡിപ്പിക്കപ്പെടുന്നു”

അഗ്നി കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതാണെന്ന് കൊച്ചു കുട്ടികള്‍ക്ക് അടക്കം അറിയാം. ഒരു രാജ്യം പിടിച്ചടക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം തീയില്‍ കിടക്കേണ്ടി വന്നാല്‍ അതിനു സമ്മതിക്കുന്നവരുണ്ടോ? ഈ ലോകത്തിലുള്ള അഗ്നി ഇത്ര ഭയങ്കരമായ വേദന വരുത്തുന്നു എങ്കില്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നി എങ്ങനെയുള്ളതായിരിക്കും? കല്‍പ്പാറ, ഇരുമ്പ് തുടങ്ങി കടുത്ത ലോഹങ്ങളെയും വൈരക്കലുകളെ കൂടെയും ഉരുക്കത്തക്ക ശക്തിയുള്ള അഗ്നി ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോട് താരതമ്യപ്പെടുത്തിയാല്‍ അത് വെറും നിഴലിന് സമാനമെന്ന് പറയാം. സര്‍വ്വനീതി സ്വരൂപനായിരിക്കുന്ന അവിടുത്തെ അളവറ്റ പരിശുദ്ധതയ്ക്കു തക്കവണ്ണം ആത്മാക്കളെ ഈ തീ കൊണ്ട് ശുദ്ധീകരിക്കുന്നു.

കള്ളം, അപഖ്യാതി മുതലായ പാപങ്ങള്‍ക്ക് നാവ് തീയില്‍ വേകുന്നത് പോലെയും വ്യര്‍ത്ഥ സംഭാഷണം, അസഭ്യഭാഷണം തുടങ്ങിയവ കേള്‍ക്കുന്നത് വഴി ചെവിയില്‍ അഗ്നി പാഞ്ഞു കേറുന്നത് പോലെയും കൈകള്‍ കൊണ്ട് ചെയ്ത പാപങ്ങള്‍ക്ക് അത് അഗ്നിയില്‍ ഉരുകുന്നത് പോലെയും അനുഭവം ശുദ്ധീകരണസ്ഥലത്ത് ഉണ്ടാകും. ഈ വേദനകള്‍ സഹിക്കാന്‍ കഴിയുമോ? സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഈ അഗ്നിയില്‍ വീഴാതിരിക്കുവാന്‍ പരിശ്രമിക്കേണ്ടെ? പാപം ചെയ്യാന്‍ തോന്നുമ്പോള്‍ ഒന്ന്‍ ഓര്‍ക്കുക, ഈ പാപത്തിന് അനുഭവിക്കാന്‍ പോകുന്ന പരിഹാര പീഡ എത്ര ഘോരമായിരിക്കും..! ഈ ഭൂമിയിലെ അഗ്നിയെക്കാള്‍ ആയിരം മടങ്ങ് ഘോരമായിരിക്കും ശുദ്ധീകരണസ്ഥലത്തെ അഗ്നി. അവിടെ സഹനമനുഭവിക്കുന്ന ആത്മാക്കളെ അനുസ്മരിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

ജപം

കരുണാ സമുദ്രമായ സർവ്വേശ്വരാ! ഞങ്ങൾക്കുമുമ്പേ വിശ്വാസത്തിൻ്റെ മുദ്രയോടുകൂടി മരിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരായ അങ്ങേ ദാസരെ നിനച്ചരുളണമെ. കർത്താവേ! ഇവർക്കും ഈശോമിശിഹായുടെ പാർശ്വമായി മരിച്ച മറ്റെല്ലാവർക്കും നിത്യസമാധാനവും അസ്തമിക്കാത്ത പ്രകാശവും ദുഃഖമറിയാത്ത സമാധാനവും കൃപയോടുകൂടെ കൊടുത്തരുളണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.

സൂചന

മരിച്ച വിശ്വസികളുടെ ആത്മാക്കൾക്കു വേണ്ടി ഈശോമിശിഹായുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് 5 സ്വർഗ്ഗ, 5 നന്മ അഞ്ചു പ്രാവശ്യം ”മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ സമാധാനമുണ്ടായിരിക്കട്ടെ” എന്നും ചൊല്ലണം ഇതിൻ്റെ ശേഷം താഴെക്കാണുന്ന സുകൃതജപം 5 പ്രാവശ്യം ചൊല്ലേണ്ടതാണ്.
”നിത്യപിതാവേ! ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് ഇവരുടെമേൽ കൃപയായിരിക്കണമേ”.
ഇതിൻവണ്ണം ദിനംപ്രതി ചൊല്ലേണ്ടതാകുന്നു.

ശുദ്ധീകരണ ആത്മക്കളുടെ ലുത്തിനിയ

സുകൃതജപം

ഈശോ! ഞങ്ങളുടെമേൽ ദയയായിരിക്കണമേ.

സൽക്രിയ

കഴിയുമെങ്കിൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെക്കുറിച്ച് ഉപവസിക്കണം. അല്ലാത്ത പക്ഷം ഒരാൾക്ക് എന്തെങ്കിലും കൊടുക്കണം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles