ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി

ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും.

പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാന്‍. എങ്കിലും ഭൂലോകവാസികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പരിഹാരക്രിയകള്‍ ഇവരെ ഉദ്ദേശിച്ചു ചെയ്യുന്നതായാല്‍ അത് ഇവരുടെ പാപപരിഹാരത്തിന് ഉതകുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ പലവിധത്തിലുള്ള തപ:ക്രിയകള്‍ അവര്‍ക്കു വേണ്ടി ചെയ്തു വരുന്നുണ്ട്. എന്നാല്‍ തപസ്സ് എന്ന പേര് കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ദുസ്സഹമായിട്ടാണിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമായ ഒരു ഭയമെന്നേ പറയാനുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പാടനുഭവിക്കാതെ ആരും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല എന്നുള്ളതു നിശ്ചയം തന്നെ.

ജപം
അനുഗ്രഹം നിറഞ്ഞ ദൈവമേ, അങ്ങേ പ്രതാപമുള്ള സന്നിധിയില്‍ ഞങ്ങള്‍ ചെയ്തു വരുന്ന ഏറ്റവും അയോഗ്യമായ ജപങ്ങളെ കൃപാകടാക്ഷത്തോടു കൂടെ തൃക്കണ്‍പാര്‍ത്ത് കരയുന്നവര്‍ക്ക് ആശ്വാസവും കഷ്ടപ്പെടുന്നവര്‍ക്ക് സമാധാനവും, പീഡിതര്‍ക്കു സന്തോഷവും, മരിക്കുന്നവര്‍ക്ക് നല്ലമരണവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാശ്വാസവും കല്പിച്ചു നലകണമെന്ന് അങ്ങേപ്പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles