ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:പതിനാറാം തീയതി

*ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍ ജീവിച്ചു കൊണ്ടിരിക്കും.

ഈശോ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ അവിടുത്തെ ആത്മാവ് പാതാളത്തിലിറങ്ങി അവിടെയുണ്ടായിരുന്ന പുണ്യാത്മാക്കളെ തന്നോടു കൂടെ മോക്ഷത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയല്ലോ. അതു തന്നെയുമാണ് നാം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ വീണ്ടു രക്ഷിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി. നാം മോചിപ്പിക്കുവാന്‍ സഹായിക്കുന്ന ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വാഴുമ്പോള്‍ തങ്ങളുടെ ഉപകാരികളായ നമ്മെ അവര്‍ മറന്നു കളയുമോ? ഒരിക്കലുമില്ല. നമ്മുടെ സകല ആവശ്യങ്ങളിലും അവരുടെ പ്രത്യേക സഹായം ഉണ്ടാകുന്നതാണ്. ആയതുകൊണ്ട് അവരുടെ മോക്ഷത്തിന് വേണ്ടിയുള്ള പ്രയത്നം അവര്‍ക്കും നമുക്കും ഒരുപോലെ ഉപകാരപ്രദമാണ്.

ജപം
ജീവിച്ചിരിക്കുന്നവര്‍ക്ക് ആയുസ്സും മരിച്ചവര്‍ക്കു ശരണവും വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുമായിരിക്കുന്ന സര്‍വ്വേശ്വരാ! എല്ലാ ശുദ്ധീകരണാത്മക്കള്‍ക്കും തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പൊറുതി നല്‍കി ദൈവമാതാവിന്‍റെ സഹായത്താലും, സകല മോക്ഷവാസികളുടെ അപേക്ഷകളാലും നിത്യപ്രകാശവും നിത്യസമാധാനവും കൈക്കൊള്ളുവാന്‍ അങ്ങ് കൃപ ചെയ്തരുളണമേ. ആമ്മേന്‍

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles