കരുണയുടെ തീരങ്ങളിലെ വല്യച്ചന്
1876 ആഗസ്റ്റ് 8ന് എറണാകുളം ജില്ലയി ലെ കോന്തുരുത്തി എന്ന ഗ്രാമത്തില്‍ പയ്യപ്പി ള്ളി കുടുംബത്തില്‍ ലോനന് കുഞ്ഞു മറിയം ദമ്പതികളുടെ നാലാമത്തെ മകനായി വര്ഗീ സച്ചന് ജനിച്ചു. കുഞ്ഞു വാറു എന്ന ഓമന പ്പേരില്‍ വീട്ടുകാരുടെ ഓമനയായി അദ്ദേഹം ജീവിച്ചു വന്നു. കുഞ്ഞു വാറുവിന്റെ പിതൃ സഹോദരനും പിതൃ സഹോദര പുത്രനും വൈദികരായതിനാല്‍ ക്രിസ്തീയ അന്തരീക്ഷ ത്തിലായിരുന്നു വാറു ജീവിച്ചു വന്നത്. പെരു മാനൂര്‍ പള്ളി വക സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം സെന്റ്. ആല്‍ബര്‍ട്സ് സ്കൂളി ലുമായിരുന്നു.
പൗരോഹിത്യമെന്ന വിളിയിലേക്ക് ക്രിസ്തീയ അന്തരീക്ഷത്തില്‍ ജീവിച്ചു വളര്‍ന്ന കുഞ്ഞു വര്‍ഗീസിന് അച്ചന് പട്ടത്തി നു പോകണമെന്ന ആഗ്രഹം വന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കു മ്പോള്‍ തന്നെ പറവൂരിനടുത്തുള്ള പുത്തന്‍ പള്ളി സെമിനാരിയില്‍ ചേരാനും പഠനം ആ രംഭിക്കാനും വര്‍ഗീസിന് കഴിഞ്ഞു. കാന്‍ഡി സെമിനാരിയിലായിരുന്നു വര്ഗീസച്ചന് പഠനം പൂര്‍ത്തിയാക്കിയത്. അവിടെ വച്ച് ലഭിച്ച ശിക്ഷണവും വീക്ഷണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. പാവപ്പെട്ട വര്‍ക്ക് വേണ്ടി എന്തെങ്കിലും ക്രിയാന്മകമായി ചെയ്യാനുള്ള തോന്നല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ശക്തമായി വന്നു കൊണ്ടിരുന്നു. ഈ ആശയമൊക്കെ തന്റെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. 1907 ഡിസംബര്‍ 21 ന് അദ്ദേഹം പ്രഥമ ദിവ്യ ബലി പേപ്പല്‍ സെമിനാരിയില്‍ വച്ച് അര്‍പ്പിച്ചു. കടമക്കുടിയിലെ വികാരി ആയിട്ടാണ് വര്ഗീസച്ചന് നിയോഗിക്കപ്പെട്ടത്. പിന്നീടു ആലങ്ങാട്, ആരക്കുഴ എന്നീ ഇടവകകളിലും അദ്ദേഹം വികാരി ആയി സേവനം അനുഷ്ഠി ച്ചു. അതിരൂപതയുടെ ആലോചന സംഘത്തി ലെ അംഗം, അപ്പസ്തോലിക യുണിയന്‍ നേതൃത്വ ചുമതല തുടങ്ങി നിലകളിലും അദ്ദേഹം സേവനം ചെയ്തു വന്നു. ഇരുപത്തി രണ്ടു വര്‍ഷത്തിലെ വൈദിക ജീവിതത്തി നിടയില്‍ പത്തു വര്‍ഷമാണ് അദ്ദേഹം ഇടവക കളില്‍ സേവനം ചെയ്തിട്ടുള്ളത്. ആരക്കുഴ വികാരി ആയിരുന്നപ്പോള്‍ ആണ് അദ്ദേഹം എല്‍.പി സ്കൂള്‍ ആരംഭിച്ചത്. നാട്ടിലെ സാധു ജനങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യഭ്യാസം ഉറപ്പ് വരുത്തുക എന്ന ആഗ്രഹത്തിന്റെ പുറത്തായി രുന്നു അത്.
അജപാലന രംഗത്ത് നിന്നും ബോര്ഡിങ്ങിലേക്ക്
അജപാലന രംഗത്ത് നിന്നും പ്രശസ്തമാ യ ആലുവ സെന്റ്. മേരീസ് സ്കൂളിന്റെ മാനേജരായി നിയമനം എല്ക്കുന്നത് 1913-1918, 1922-1929 കാലഘട്ടങ്ങളിലാണ്. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേ ണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. സ്കൂ ളിലെ സഹ പ്രവര്‍ത്തകരും ശിഷ്യ ഗണങ്ങളും സ്കൂള്‍ അധ്യാപകരും അദ്ദേഹവുമായുള്ള സഹവാസത്തിലൂടെ അനുഭവിച്ചറിഞ്ഞ ഗുണ ങ്ങള് നിരവധിയാണ് എന്ന് അദേഹത്തിന്റെ ശിഷ്യര്‍ ഓര്‍ക്കുന്നു. സ്കൂളിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായ ഒരു സമയത്താണ് വര്ഗീസച്ചന് ചുമതല എല്ക്കുന്നതും ഒരു ഊര്‍ജ്ജസ്വലമായ ചൈതന്യം ആ സ്കൂളിനു നേടി കൊടുക്കുകയും ചെയ്തത്. വ്യക്തികളെ അവര്‍ ആയിരിക്കുന്ന വിധത്തില്‍ അംഗീകരി ക്കുന്ന ആളായിരുന്നു വര്ഗീസച്ചന്. തന്റെ മേല്‍ നോട്ടത്തിലുള്ളവര് എന്തെങ്കിലും തെറ്റു കള്‍ ചെയ്താല്‍ അത് എടുത്തു പറയുകയോ ചോദിക്കുകയോ ചെയ്തു അവരെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നില്ല. സ്കൂള്‍ ബോര്‍ഡി ങ്ങിന്റെ ചുമതലകള്‍ അദ്ദേഹം ഉത്തരവാദിത്വ ത്തോടെ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് ഞായറാ ഴ്ച തോറും സ്റ്റഡി ക്ലാസുകള്‍ നടത്തിയും ക്രിസ്തുവിന്റെ അരൂപി അവരില്‍ നിറക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വര്‍ഗീസച്ചന്റെ ശി ക്ഷണത്തില്‍ വളര്‍ന്നു വൈദികവൃത്തി സ്വീക രിക്കുകയും പിന്നീട് കര്‍ദിനാള്‍ ആയി ചുമത ല എല്ക്കുകയും ചെയ്ത അഭിവന്ദ്യ കര്‍ദ്ദിനാ ള്‍ മാര്‍ ജോസഫ് പാറെക്കാട്ടില്‍ അദ്ദേഹ ത്തിന്റെ ഓര്മക്കുറിപ്പില് വര്ഗീസച്ചനുള്ള പ്രാ ധാന്യം എത്രത്തോളം വലുതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഗീസച്ചന്റെ ശിഷ്യനായിരുന്ന പ്രൊഫ. എ.പി. മത്തായിയുടെ വാക്കുകള്‍ ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ‘പയ്യപ്പിള്ളി അച്ചന് ഒരു സന്ന്യാസി ആയിരുന്നില്ല. ഒരു ഇടവക വൈദികനായിരുന്നു. പക്ഷെ ആശ്ര മോചിതമായ തപോജീവിത നിഷ്ഠകള്‍ കൊ ണ്ട് അദ്ദേഹം തന്റെ ജീവിതത്തെ ക്രമീകരിച്ചി രുന്നു. അനാവശ്യമായ വിനോദങ്ങളില്‍ മുഴു കാതെ അദ്ദേഹം സമയം ചിലവഴിച്ചിരുന്നു. എ ങ്കിലും നര്‍മ്മ സംഭാഷണങ്ങള്‍ അദ്ദേഹത്തി ന്റെ ജീവിതത്തെ സരളമാക്കിയിരുന്നു”.
വെള്ളപ്പൊക്ക ദുരന്തം
1924ലെ അത്ഭുത പൂര്‍വ്വകമായ വെള്ളപ്പൊ ക്കത്തിന്റെ ദുരന്തങ്ങള്‍ അതിരൂക്ഷമായി അനു ഭവിച്ചിരുന്ന പാവങ്ങളുടെ നിലവിളിയില്‍ ദൈവ സ്വരം ശ്രവിക്കാന്‍ അദ്ദേഹത്തിന് സാ ധിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ അലിവാ ര്‍ന്ന ഹൃദയത്തിനു അടങ്ങിയിരിക്കാന്‍ കഴി ഞ്ഞില്ല. അപകട ഭയം വെടിഞ്ഞു ആശ്രയം മുഴുവന്‍ കരുണ ഉള്ള ദൈവത്തില്‍ അര്‍പ്പിച്ചു കൊണ്ട് വഞ്ചിയില്‍ അരി, കപ്പ തുടങ്ങിയ ഭക്ഷണ സാധനങ്ങളുമായി വര്ഗീസച്ചന് ആ ജനങ്ങളുടെ അടുക്കലെത്തി. അവരുടെ ആവ ശ്യങ്ങള്‍ കണ്ടറിഞ്ഞു അവരെ സഹായിച്ചു ആശ്വാസം പകര്‍ന്നു. വിശക്കുന്നവര്‍ക്ക് അപ്പം നല്കി, രോഗികള്‍ക്ക് ആരോഗ്യം നല്‍കാനു ള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു. സ്കൂ ളിലെ ഉത്തരവാദിത്വങ്ങളൊന്നും വര്‍ഗീസച്ച നിലെ ക്രിസ്തു വാഹകന് ബാധകമല്ലായിരു ന്നു. ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായം ചെയ്തിരുന്ന അച്ചനിലൂടെ ക്രിസ് തുവിനെ അറിഞ്ഞവര്‍ ധാരാളം .
എസ്.ഡി. സഭയുടെ പിറവി
കരുണയില്‍ സമ്പന്നനായ പിതാവിന്റെ പ്രതിരൂപമായ ക്രിസ്തുവിനെ അനുഭവിക്കാ നും വെളിപ്പെടുത്തുവാനുമുള്ള പ്രത്യേക സിദ്ധി ആണ് വര്ഗീസച്ചന് ലഭിച്ചത്. അച്ചനി ല്‍ നിക്ഷേപിക്കപ്പെട്ട ഉത്തരവാദിത്വം പ്രവൃ ത്തിയിലെത്തിക്കാന് അദ്ദേഹം സ്വയം വിനീത നായി. അതിനു വേണ്ടി തന്നില്‍ ഏതു മാറ്റ വും വരുത്തുവാന്‍ അദ്ദേഹം തയ്യാറായി. അരൂപിയാല്‍ നയിക്കപ്പെടുന്നവര് ഇപ്പോഴും തങ്ങള്‍ക്ക് അറിയിക്കപ്പെടുന്ന ദൈവ ഹിതം വിവേചിച്ചറിയാന്‍ ശാന്തമായി അവിടത്തെ സമയത്തിനായി കാത്തിരിക്കും. കരുണയില്‍ സമ്പന്നനും അഗതി രൂപനുമായ ക്രിസ്തു വിനോട് അനുരൂപപ്പെട്ടു കൊണ്ട് അവിടത്തെ കരുണയും സ്നേഹവും അഗതികളും ദരിദ്രര്‍ ക്ക് പകര്‍ന്നു കൊടുക്കുവാനായി ആത്മാര്‍പ്പ ണം ചെയ്യുക. ഈ അര്‍പ്പണത്തിനു സന്നദ്ധത യുള്ളവരെ ഒരുമിച്ചു ചേര്‍ത്തു ഒരു സന്ന്യാസ സമൂഹം സ്ഥാപിക്കുക. ഇതായിരുന്നു വര്ഗീ സച്ചനുകിട്ടിയ ദര്‍ശനം. ഈ ദര്‍ശനവും ദിശ യും മനസിലാക്കിയപ്പോള്‍ അദ്ദേഹം ഈ ആശയം അഭിവന്ദ്യ പിതാവുമായി പങ്കു വച്ചു. തന്റെ സുഹൃത്തുക്കളായ വൈദികരോടും മറ്റു സഹോദരങ്ങളോടും അക്കാര്യം പങ്കു വച്ചു. ആവശ്യമായ അറിവുകള്‍ തേടുകയും ആലോ ചനകള്‍ നടത്തുകയും ചെയ്തു. അതിനുള്ള വഴികള്‍ ആരാഞ്ഞു. പ്രാര്‍ഥനയില്‍ ശാന്തമാ യി അദ്ദേഹം കാത്തിരുന്നു. തന്റെ യാത്രകളി ല്‍ വിദേശ സന്ന്യാസ സമൂഹങ്ങള്‍ നടത്തുന്ന വൃദ്ധ മന്ദിരങ്ങള്‍ അച്ചന് കാണുകയുണ്ടായി. അത് അദേഹത്തിന് കൂടുതല്‍ പ്രായോഗിക അറിവുകള്‍ നല്കി.
പാവപ്പെട്ടവരുടെ കൊച്ചു സഹോദരിമാര്‍ ഈ സമയത്താണ് ദൈവത്തിനു സമര്‍പ്പിച്ചു ദരിദ്രര്‍ക്ക് വേണ്ടി ജീവിക്കാനുള്ള തീവ്രമായ ആഗ്രഹവുമായി കിഴക്കമ്പലം സ്വദേശികളായ അഞ്ച് യുവ കന്യകകള്‍ എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ തിരുമേനിയെ സമീപിക്കുന്നത്. ദൈവത്തിന്റെ ഈ ഇടപെട ല്‍ വഴി തിരുമേനി ഈ യുവതികളെ വര്‍ഗീസ ച്ചന്റെ പക്കലേക്ക് അയച്ചു. എസ്.ഡി സഭ യുടെ ആരംഭം അവിടെ കുറിക്കുകയായിരു ന്നു. അത്യുന്നതന്റെ തീരുമാനം ഉറപ്പിക്കുന്ന തായിരുന്നു ഈ അത്ഭുത സമാഗമം. വര്‍ഗീസ ച്ചനാണ് എല്ലാവിധ പ്രോല്‍സാഹനവും നല് കി കൊണ്ട് വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുള്ള അനുവാദം നല്‍കുകയും ചെയ്തു. അങ്ങനെ ആലുവ ചുണങ്ങംവേലിയില്‍ കുറച്ചു സ്ഥലമു ണ്ട് എന്നറിഞ്ഞ അച്ചന് കണ്ടത്തില്‍ പിതാവി നെ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമ തിയോടെ ഏതാണ്ട് എഴുപത്തിയഞ്ച് ഏക്കറോളം സ്ഥലം അതിരൂപതയുടെ വകയാ യി അച്ചന് വാങ്ങുകയും ചെയ്തു. ഈ സ്ഥ ലത്ത് കൃഷി ചെയ്യാനുള്ള ശ്രമം തുടങ്ങുക യും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും പണി ചെയ്യിപ്പിക്കുന്നവര്‍ക്ക് വിശ്രമിക്കുവാനും മറ്റു മായി മൂന്നു മുറികള്‍ മാത്രമുള്ള ഒരു ചെറിയ കെട്ടിടം പണിയിക്കുകയും ചെയ്തു. അതായി രുന്നു ഒരു വലിയ സംരംഭത്തിന്റെ ആരംഭം. 1926 ഫെബ്രുവരി രണ്ടാം തീയതി പാവപ്പെട്ട വരുടെ കൊച്ചു സഹോദരിമാരുടെ സമര്‍പ്പിത ജീവിതത്തിനു ആരംഭമിട്ടു. സ്ഥാപക പിതാവ് തന്നെ ആയിരുന്നു ആദ്യ അംഗങ്ങളുടെ ഗുരു. സന്ന്യാസ ജീവിതത്തെ പറ്റിയും തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന പുതിയ സന്ന്യാസ സമൂഹത്തിന്റെ ചൈതന്യത്തെ പറ്റിയും വിശദമായും വ്യകതമായും അച്ചന് അവരെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു.
എസ്.ഡി യുടെ വളര്‍ച്ചയില്‍
അഗതികളുടെ സന്ന്യാസി സമൂഹത്തിന്റെ ഓരോ വളര്‍ച്ചയിലും അദ്ദേഹം ഭാഗമായി. വൃദ്ധമന്ദിരത്തിലെ ആദ്യ അംഗത്തെ കൊണ്ട് വന്നത് മുതല്‍ അയാളെ ശുശ്രൂഷിക്കുവാനും നല്ല മരണത്തിനു ഒരുക്കുവാ നും വേണ്ടതായ പരിചരണങ്ങള്‍ നല്കുവാനും സിസ്റ്റേര്സിനെ പഠിപ്പിക്കുകയും ചെയ്ത വല്യച്ചന് 1927 ല്‍ സ്ഥാപനത്തിന്റെ നടത്തിപ്പിനായി സഹായം അപേക്ഷിച്ച് കൊണ്ടുള്ള ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്തു. സ്ഥാപനത്തില്‍ അല്മായ പങ്കാ ളിത്തം ഉറപ്പാക്കി. വല്യച്ഛന്റെ ഓരോ നീക്കവും എസ് ഡി ക്ക് മാതൃകയും പ്രചോദനവും മാര്‍ഗ്ഗ ദര്‍ശനവും നല്‍കുന്നതായിരുന്നു. വലിയവരോടും ചെറിയവരോ ടും ഒരു പോലെ പെരുമാറാന്‍ ഉള്ള അദ്ദേഹത്തിന്റെ കഴിവ് ഏവരെയും ആകര്‍ഷിച്ചു. ആലുവയില്‍ തന്നെ പല കടകളിലും സാധുക്കളെ ഓര്‍ക്കണമേ എന്നെഴു തിയ പെട്ടികള്‍ വച്ചിരുന്നു. അതില്‍ വീണു കിട്ടുന്ന തുക സാധുമന്ദിരത്തിലെ നടത്തിപ്പിനായി ഉപയോ ഗിച്ചിരുന്നു. യാത്രാവേളകളില്‍ വഴിവക്കിലും തെരുവി ലുമൊക്കെ അവശരായി കിടന്നിരുന്ന ആളുകളെ കണ്ടാല്‍ സ്വന്തം ചെലവില്‍ വാഹനത്തില്‍ കയറ്റി വൃദ്ധ മന്ദിരത്തില്‍ കൊണ്ട് വന്നു പരിചരിക്കുന്നതില്‍ വല്യച്ചന് പ്രത്യേക ശ്രദ്ധയും താല്പര്യവും കാണി ച്ചിരുന്നു.
മരണത്തിന്റെ വിളി വന്നപ്പോള്‍
മരണം വന്നു വിളിച്ചാല്‍ പോകാതെ പറ്റില്ല. സ്വ ന്തം മരണം മുന്‍കൂട്ടി കണ്ട പയ്യപ്പിള്ളി അച്ചന് തന്റെ മരണ പത്രം നേരത്തെ തന്നെ തയ്യാറാക്കി വച്ചിരു ന്നു. തന്റേതായ വസ്തുക്കള്‍ എല്ലാം സാധുമന്ദിരത്തി നുള്ളതാണ് എന്നും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതെല്ലം നിങ്ങളോടൊപ്പമുള്ള സാധു ജനങ്ങള്‍ക്ക് നല്‍കിയതിനു ശേഷമെ നിങ്ങള്‍ക്ക് കരുതാവൂ എന്നും അദ്ദേഹം തന്റെ മരണ പത്രത്തില്‍ കുറിച്ച് വച്ചിരുന്നു. 1929 സെപ്തംബര്‍ 9 ന് അച്ചനു വന്ന ജലദോഷം അദ്ദേഹത്തെ തീരെ അവശനാക്കി. അവ ശനായ അദ്ദേഹം സെന്റ്. മേരീസ് സ്കൂളില്‍ കിടപ്പി ലായി. സഹോദരിമാര്‍ അദ്ദേഹത്തെ കാണാന്‍ പോകുകയും വല്യച്ചന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്തു. ”പ്രിയ കുഞ്ഞുങ്ങളെ എന്ത് തന്നെ ആയാ ലും ദൈവഹിതത്തിനു കീഴ്വഴങ്ങണം എന്നും നിങ്ങ ള്‍ മറിച്ചൊന്നും അപേക്ഷിക്കണ്ട ദൈവ തിരുമനസ് നിറവേറാന്‍ പ്രാര്‍ഥിച്ചാല്‍ മാത്രം മതി എന്നുമുള്ളതാ യിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ ജീവിതം മുഴുവന്‍ ദൈവഹിതം നിറവേറാന്‍ അദ്ദേഹം പ്രാര് ഥിച്ചിരുന്നു. അദ്ദേഹത്തിന് ടൈഫോയിഡ് ആണെന്ന് ഏറെ താമസിയാതെ നിര്‍ണ്ണയിക്കപ്പെടുകയും അസു ഖം കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. വൈദ്യ ശാസ്ത്രത്തിന്റെ എല്ലാ പരിമിതികളെയും ലംഘിച്ചു കൊണ്ട് രോഗം ആ ജീവന് കവര്‍ന്നു. 1929 ഒക്ടോബര്‍ 5 ന് അമ്പത്തി മൂന്നാം വയസില്‍ ആ ദീപം അണഞ്ഞു. സ്വന്തം ഇടവകയായ കോന്തുരു ത്തിയില് അദ്ദേഹത്തിന്റെ പൂജ്യ ശരീരം അടക്കം ചെയ്തു. ദൈവഹിതം നിറവേറ്റപ്പെടുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ബഹുമാനപ്പെട്ട പയ്യപ്പി ള്ളി അച്ചന്. ദൈവം ആഗ്രഹിച്ചത് പോലെ അദ്ദേഹം അത് പാലിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടു നില്ക്കു ന്നവര്‍ അച്ചന്റെ നന്മകള് അനുഭവിച്ചറിഞ്ഞവരാണ്. ആര്‍ദ്ര സ്നേഹിയായ മനുഷ്യ സ്നേഹി എന്ന് വല്യച്ചനെ വിശേഷിപ്പിക്കാം.
നാമകരണ നടപടികളിലേക്ക്
എണ്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹ ത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2009 ല്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്. വിശുദ്ധനാക്കാനുള്ള നടപടികള്‍ ആ വര്‍ഷം ആരംഭിച്ചു. ഇന്ന് പതിനൊ ന്നു രാജ്യങ്ങളിലായി എസ് ഡി സഹോദരിമാര്‍ സേവനം ചെയ്തു വരുന്നു. ധന്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അച്ചന്റെ മധ്യസ്ഥതയില്‍ ഉള്ള അത്ഭു തം അംഗീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും വല്യച്ചന് ഉയര്‍ത്തപ്പെടും.
റിഡീമര്‍ ബോട്ടപകടവും വല്യച്ചനും
കേരള സാഹിത്യ ചരിത്രത്തിനു ഒരു വലിയ നഷ്ടം സംഭവിച്ചത് റിഡീമര്‍ ബോട്ടപകടത്തിലാണ്. മഹാകവി കുമാരനാശാന് മരണപ്പെട്ടത് ഈ അപ കടത്തിലാണ് എന്ന ദുഃഖം നിലനില്ക്കുമ്പോള് തന്നെ ആ ബോട്ടില്‍ യാത്ര ചെയ്യാന്‍ അന്ന് മറ്റൊരാ ളും കൂടെ ഉണ്ടായിരുന്നു എന്ന വസ്തുതയില്‍ തെളി യുന്ന ദൈവ നിയോഗത്തിന്റെ വഴികളെ നമുക്ക് കാണാവുന്നതാണ്. ബോട്ടില്‍ ആളുകള്‍ കൂടുതലാ യതു കാരണം യാത്രയില്‍ നിന്നും പിന്മാറിയ വല്യ ച്ചന് അടുത്ത ബോട്ടിന് കയറുകയായിരുന്നു. ദൈവ പരിപാലനയുടെ വഴികള്‍ എത്ര വ്യത്യസ്തമാണ്.