വടവാതൂർ സെമിനാരിയിൽ ശില്പശാല ആഗസ്റ്റ് 16ന്
കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനൻ ലോയുടെ ആഭിമുഖ്യത്തിൽ ഭാരതമാകെ സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന സുവിശേഷവത്കരണ- അജപാലനാധികാരം പുനഃസ്ഥാപിച്ചു ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ രേഖയെ അധികരിച്ച് ആഗസ്റ്റ് 16ന് ഏകദിന സെമിനാർ സംഘടിപ്പിക്കും. കാനൻനിയമ പണ്ഡിതനും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ മുൻ റെക്ടറും ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റുമായ റവ.ഡോ. ജോസഫ് കോയിക്കക്കുടിയുടെ സ്മാരണാർഥമുള്ള ഒരു പഠനശിബിരമാണിത്.
വിവിധവിഷയങ്ങളെ അധീകരിച്ചു ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, റവ.ഡോ. സണ്ണി കൊക്കരവാലയിൽ എസ്ജെ, റവ.ഡോ. റോയി ജോസഫ് കടുപ്പിൽ, റവ.ഡോ. ജോയി ജോർജ് മംഗലത്തിൽ, റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, റവ.ഡോ. ജോർജ് തെക്കേക്കര, റവ.ഡോ. വർഗീസ് പാലത്തിങ്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചർച്ചാ സമ്മേളനത്തിൽ നല്ലതണ്ണി മാർ തോമാശ്ലീഹാ ദയറാ അധിപൻ റവ.ഡോ. സേവ്യർ കൂടപ്പുഴ മോഡറേറ്ററായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446714511, 9495686721.