നിത്യാരാധന ചാപ്പലുകളുടെ സാന്നിധ്യം കൊലപാതകങ്ങള്‍ കുറക്കുന്നു
മെക്സിക്കോ സിറ്റി: നിത്യാരാധന ചാപ്പലുകളുടെ സാന്നിധ്യം മെക്സിക്കന്‍ നഗരത്തിലെ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറക്കുന്നതിനു കാരണമായതായി പഠനം. 2010 മുതല്‍ 2015 വരെ നടത്തിയ പഠനത്തിലാണ് കൊലപാതകത്തിന്റെ പേരില്‍ കുപ്രസിദ്ധമായ മെക്സിക്കന്‍ നഗരം സിയൂദാദ് ജൂവാറസില് ഈ പ്രത്യേക മാറ്റം നിരീക്ഷകര്‍ ശ്രദ്ധിച്ചത്. 2013 ലാണ് നിത്യാരാധന ചാപ്പല്‍ ആദ്യമായി ഇവിടെ സ്ഥാപിതമായത്. തുടര്‍ന്ന് പ്രദേശത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍ കുറഞ്ഞു.
2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പട്ടണത്തില്‍ നടന്നിരുന്ന കൊലപാതകങ്ങളുടെ എണ്ണം 3766 ല്‍ നിന്നും 256 ആയി കുറഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആരാധനയും മൂലമാണ് ഇത്തരമൊരു മാറ്റം സമൂഹത്തില്‍ ഉണ്ടായതെന്ന് നഗരവാസികള്‍ സാക്ഷ്യപ്പെടുത്തി. സ്ഥലത്തെ വൈദികനായ ഫാ. പട്രീസിയോ ഹിലീമെനും പ്രദേശവാസികളുമാണ് ആരാധന ചാപ്പലുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്.