ഇംഗ്ലണ്ടിനെ പരിശുദ്ധ മറിയത്തിന് പുനര്‍പ്രതിഷ്ഠിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ മെത്രാന്മാര്‍ തങ്ങളുടെ രാജ്യത്തെ പരിശുദ്ധ കന്യാമാതാവിന് വീണ്ടും പ്രതിഷ്ഠിച്ചു. വീടുകളിരുന്നു കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പേര്‍ പുനര്‍പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കു ചേര്‍ന്നു.

മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് ഇംഗ്ലണ്ടിലെ കത്തീഡ്രലുകളിലും പള്ളികളും ജനങ്ങളോട് എത്താന്‍ നേരത്തെ മെത്രാന്മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ വീടുകളില്‍ ഇരുന്നു കൊണ്ട് പ്രതിഷ്ഠയില്‍ പങ്കാളികളായാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.

വീടുകളില്‍ ഇരുന്ന പങ്കു കൊണ്ട വിശ്വാസികള്‍ നോര്‍ഫോക്കിലെ ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാമിന്റെയും കാത്തലിക്ക് നാഷണല്‍ ഷ്രൈനിന്റെയും വെബ്‌സൈറ്റില്‍ പുനര്‍പ്രതിഷ്ഠാച്ചടങ്ങിന് സാക്ഷികളായി. പലരും യൂട്യൂബ് വഴിയും ചടങ്ങില്‍ പങ്കു കൊണ്ടു.

കന്യാമാതാവിന്റെ സ്ത്രീധനമാണ് ഇംഗ്ലണ്ട് എന്ന സ്ഥാനം വീണ്ടും മുഴങ്ങി. പതിനാലാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിനെ ഇപ്രകാരം വിശേഷിപ്പിച്ചിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles