80 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികള്‍ തുറക്കുന്നു
ജൂണ്‍ 15 ന് ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികള്‍ തുറക്കുകയാണ്. കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 80 ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു ഇംഗ്ലണ്ടിലെ കത്തോലിക്കാ ദേവാലയങ്ങള്‍.
എന്നാല്‍ സ്വകാര്യമായ പ്രാര്ത്ഥികള്ക്കു മാത്രമാണ് ഇപ്പോള്‍ അനുവാദമുള്ളത്. പൊതുകുര്‍ബാനകള്‍ അനുവദിക്കുന്നത് ഇനിയും വൈകും. ഇംഗ്ലണ്ടില്‍ കൊറോണ വൈറസ് മൂലം 40,000 പേരാണ് മരണപ്പെട്ടത്.
വിശ്വാസികള്‍ പ്രദര്‍ശിപ്പിച്ച ക്ഷമയ്ക്ക് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് കൃതജ്ഞത പറഞ്ഞു. ഒപ്പം പള്ളികള്‍ തുറക്കാന്‍ അനുമതി നല്കിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും കര്‍ദനാള്‍ നന്ദി പറഞ്ഞു.