പാപ്പായുടെ യുഎഇ സന്ദര്‍ശന ലോഗോ തയ്യാറാക്കിയത് മലയാളി
അബുദാബി: പീരുമേട് സ്വദേശിയായ പ്രവീണ്‍ ഐസക്കും മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനവും തമ്മില്‍ വലിയ ബന്ധമുണ്ട്. പ്രവീണ്‍ ആണ് യുഎഇ സന്ദര്‍ശനത്തിന്റെ ലോഗോ രൂപകല്‍പന ചെയ്തത്. ക്രിയേറ്റീവ് ഡിസൈനറാണ് പ്രവീണ്‍.
സമാധാനത്തിന്റെ പ്രതീകമായ പ്രവാവാണ് ലോഗോയുടെ പ്രമേയം. ആകാശത്തിലേക്ക് പറന്നുയരുന്ന പ്രാവിന്റെ കൊക്കില്‍ ശാന്തിയുടെ ഒലീവ് ചില്ല, ചിറകുകളില്‍ യുഎഇ പതാകയുടെ വര്‍ണങ്ങള്‍. ഒപ്പം പോപ്പ് ഫ്രാന്‍സ്സസ് എന്ന് ഇംഗ്ലീഷില്‍ എഴുതിരിയിക്കുന്നു.
രണ്ടു മാസം മുമ്പ് വികാരിയത്ത് ഓഫ് സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പ്രവീന്‍ ലോഗോ തയ്യാറിക്കുന്നത്. പാമ്പനാര്‍ അടിച്ചിക്കാട്ടില്‍ വീട്ടില്‍ പരേതനായ തമ്പിയുടെയും തങ്കമ്മയുടെയും മകനാണ് പ്രവീണ്‍.