പരസ്പരം അറിയാതെ വളര്‍ന്ന ഇരട്ട സഹോദരികളെ ദൈവം ഒരേ മഠത്തില്‍ എത്തിച്ചപ്പോള്‍!

വത്തിക്കാന്‍ സിറ്റി: അവര്‍ ജനിച്ചത് ഒരുമിച്ചായിരുന്നെങ്കിലും ഏറെക്കാലം അക്കാര്യം അറിയാതെ അവര്‍ ജീവിച്ചു. എന്നാല്‍ ദൈവത്തിന്റെ അത്ഭുതകരമായ പദ്ധതി അവരെ വീണ്ടും ഒന്നിച്ചു ചേര്‍ത്തു. അവര്‍ വീണ്ടും ഒരുമിച്ചപ്പോഴാകട്ടെ, അവര്‍ ഒരു സന്ന്യാസ സഭയില്‍ അംഗങ്ങളുമായി. ഇത് സിസ്റ്റര്‍ എലിസബത്തിന്റെയും സിസ്റ്റര്‍ ഗബ്രിയേലിന്റെയും അത്ഭുതകഥയാണ്.

1962 ഫെബ്രുവരി 23 നാണ് സിസിലിയ ആ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സിസിലിയ വൈകാതെ തന്നെ മരണമടഞ്ഞു. ആ അമ്മയ്ക്ക് താന്‍ ജന്മം നല്‍കിയ കുഞ്ഞുങ്ങളുടെ മുഖം കാണാനുള്ള ഭാഗ്യം പോലും ഉണ്ടയായിരുന്നില്ല. പിന്നീട് ഒരാളെ അച്ഛനും ഒരാളെ അമ്മയുടെ സഹോദരിയും പരിപാലിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടിടങ്ങളിലായി ആ ഇരട്ടസഹോദരിമാര്‍ ഒന്നും അറിയാതെ വളര്‍ന്നു. പലപ്പോഴും ഇരട്ടകളെപ്പോലെ ഇരിക്കുന്നുവെന്ന് പലരും പറയുമ്പോഴും ഒന്നും അറിയാതെ ബന്ധുക്കളെപോലെ അവര്‍ വളര്‍ന്നു. എല്ലാ മരിച്ചവരുടെ തിരുനാളിലും തങ്ങളുടെ അമ്മയുടെ കല്ലറയില്‍വന്നു പ്രാര്‍ത്ഥിക്കും, അമ്മയെന്നറിയാതെ..

ഒരിക്കല്‍ അമ്മയുടെ സഹോദരി വളര്‍ത്തിയിരുന്ന ഗബ്രിയേല്‍ സത്യാവസ്ഥ അറിയുകയും അത് എലിസബത്തുമായി പങ്കുവെയ്ക്കുകയും ചെയ്തു. ആദ്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യവുമായി അവര്‍ പൊരുത്തപ്പെട്ടു. ചെറുപ്പം മുതലേ പ്രാര്‍ത്ഥനാജീവിതത്തില്‍ സജീവമായിരുന്ന ഇരുവരും സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസ സമൂഹത്തില്‍ ചേരുവാന്‍ തീരുമാനിച്ചു.

ഇരുവരും വീടുകളില്‍ ആഗ്രഹം അവതരിപ്പിച്ചുവെങ്കിലും എലിസബത്തിന്റെ വളര്‍ത്തുപിതാവ് ആ ആഗ്രഹത്തെ ശക്തമായി എതിര്‍ത്തു.പിന്നീട് ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനുശേഷം മഠത്തില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കി ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ രണ്ടുപേരും സഭാവസ്ര്തം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ദൈവവിളിയിലൂടെ ഇരട്ട സഹോദരിമാര്‍ ഒരു ഭവനത്തിലെത്തി.

തങ്ങളുടെ സ്വര്‍ഗ്ഗത്തിലിരിക്കുന്ന അമ്മയുടെ പ്രാര്‍ത്ഥനയുടെ ഫലമായാണ് തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചതെന്നും ദൈവവിളിക്കായി അമ്മ സ്വര്‍ഗ്ഗത്തിലിരുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കുമെന്നും കരങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ആ സഹോദരിമാര്‍ സാക്ഷ്യപ്പെടുത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles