നമ്മുടെ ഭാരങ്ങള്‍ ദൈവത്തെ ഏല്‍പിക്കുമ്പോള്‍ എന്തു സംഭവിക്കും?

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെ താങ്ങിക്കൊള്ളും;നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 55 : 22)

വചനം നമ്മുക്ക് നല്കുന്ന ഒരു ഉറപ്പുണ്ട്..ഹൃദയം തകർന്നവർക്ക് കർത്താവ് സമീപസ്ഥനാണ് എന്ന്…നമ്മുടെ തൊട്ടടുത്ത heart beat നേക്കാൾ നമ്മളോട് ചേർന്നു നില്കുന്ന ഈശോയ്ക് നീ ഇപ്പോൾ കടന്നു പോകുന്ന ഹൃദയവേദനയുടെ, നൊമ്പരങ്ങളുടെ ആഴം നന്നായി അറിയാം…

നിനക്കും എനിക്കുമായി കുത്തിതുളയ്കപ്പെട്ട തിരുവിലാവിലേയ്ക് ചേർന്ന് നിന്ന് കൊണ്ട് ആ നല്ല അപ്പനോട് ഹൃദയം തുറന്ന് ഒന്ന് സംസാരിച്ചേ…എല്ലാ ആകുലതകളും അവിടുത്തെ ആണിപഴുതുളള കൈകളിലേക്ക് ഒന്നു ചേർത്ത് വച്ചേ..ദൈവീകമായ സമാധാനം നിന്റെ ഹൃദയത്തിലേക്ക് കടന്നു വരും..

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും. (ഫിലിപ്പി 4 : 6-7)

ദൈവമറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.. അവിടുന്ന് അനുവദിക്കാതെ ഒരു ശക്തിയ്കും നിന്നെ തൊടാൻ പറ്റില്ല..

നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌. (ലൂക്കാ 12 : 7)

.ദൈവം പറയുന്നു നിന്റെ തലമുടിയിഴനാര് പോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന്..നമ്മുക്കറിയാം ഈ ലോകത്തിൽ ഓരോ മനുഷ്യന്റെയും തലമുടിയുടെ ജനിതക ഘടന വ്യത്യസ്തമാണ് എന്ന്…അപ്പോൾ നമ്മൾ ഓരോരുത്തരുടെയും തലമുടിയിഴയുടെ എണ്ണം പോലും അറിയാവുന്ന നമ്മുടെ ദൈവം എത്ര കരുതലുളളവനാണ്..ആ നല്ല തമ്പുരാന്റെ കരുതലും സ്നേഹവും തിരിച്ചറിഞ്ഞ് അവിടുന്നിൽ ആശ്രയിച്ചാൽ മാത്രം മതി…
നമ്മൾ ആകുലപ്പെടുന്നത്കൊണ്ട് ഒരു മാറ്റവും നമ്മുടെ ജീവിതത്തിൽ വരുന്നില്ല..

ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?
(മത്തായി 6 : 27)

ചില ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ ഒക്കെ വരുമ്പോൾ ആകുലപ്പെടാതെ ദൈവപരിപാലനയിൽ ആശ്രയിച്ച് അവിടുത്തെ കയ്യിൽ പിടിച്ചു മുന്നോട്ട് പോകാം. ദൈവഹിതം നമ്മിൽ നിറവേറ്റപ്പെടാനായി പ്രാർത്ഥിക്കാം.. ദൈവത്തിന്റെ ഹിതം നമ്മൾ ഓരോരുത്തരും ഈശോയുടെ കുരിശുമരണത്തിൽ ആശ്രയിച്ച് ദൈവരാജ്യത്തിലേയ്ക് കടന്നു വരണം എന്നതാണ്…. ഓരോ സഹനവും കുരിശിലെ സ്നേഹം തിരിച്ചറിഞ്ഞ്,ഈശോയിൽ ആഴപ്പെടാനുളള അവസരങ്ങളാണ്.. വചനം പറയുന്നു..

നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 6 : 33)

എനിക്ക് വേണ്ടതെല്ലാം ഈശോ കാൽവരി കുരിശിൽ പൂർത്തിയാക്കിയതാണ് എന്ന് വിശ്വസിച്ച് ഈ കൊച്ചു സഹനത്തിലൂടെ ശിമയോനെപ്പോലെ ആ കാൽവരി കുരിശിന്റെ അറ്റത്ത് ഒന്ന് പിടിക്കാൻ അനുവദിച്ച ദൈവത്തിന് നന്ദി പറയാം.. അവിടുത്തെ മഹത്വം നമ്മുടെ ജീവിതത്തിലും വെളിപ്പെടും..

പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്‌.
ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും. (1 പത്രോസ് 4 : 12-13)

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നമ്മൾ ഈശോയോട് ചേർന്ന് സന്തോഷിക്കാൻ ഈശോ ആഗ്രഹിക്കുന്നു….ഓരോ സഹനവും നമ്മുടെ ദൈവപിതാവ് നമ്മെ എത്ര അധികം സ്നേഹിക്കുന്നു, കരുതുന്നു എന്ന് തിരിച്ചറിയാൻ ഉള്ള അവസരങ്ങളാണ്…. അവിടുത്തെ കരങ്ങളാണ് സഹനങ്ങളിൽ തളർന്നു പോകാതെ ഓരോ നിമിഷവും നമ്മെ താങ്ങി നിർത്തുന്നത്..

എല്ലാ ആകുലതകളും അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു ഈശോയിൽ വിശ്രമിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles