മാര്‍പാപ്പയുടെ ജപ്പാന് സന്ദര്‍ശനത്തിനുള്ള തീം സോംഗ് പുറത്തിറക്കി

ടോക്യോ: ഈ മാസം 23 ന് ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന് സന്ദര്‍ശനത്തിനുള്ള തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി. എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് ഈ പേപ്പല്‍ സന്ദര്‍ശനത്തിന്റെ വിഷയവും ലോഗോയും. നവംബര്‍ 23 മുതല്‍ 26 വരെയാണ് പാപ്പായുടെ ജപ്പാന് സന്ദര്‍ശനം.
ഫ്രാന്‍സിസ് പാപ്പാ 2015 ല്‍ പുറത്തിറക്കിയ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തിലെ ഉപസംഹാര പ്രാര്‍ത്ഥനയിലെ ഒരു ഭാഗമാണ് Protect all life (എല്ലാ ജീവനെയും സംരക്ഷിക്കുക) എന്നത്.
ദൈവത്തിന്റെ സാദൃശ്യത്തില്‍ ഓരോരുത്തര്‍ക്കും ജീവന് ദാനമായി ലഭിച്ചിരിക്കുന്നു. സകല ജനതകളോടും ഒപ്പം നാമെല്ലാവരും നിത്യഗേഹത്തിലേക്ക് നയിക്കപ്പെടുകയാണെന്ന് ഗാനം പ്രകാശനം ചെയ്തു കൊണ്ട് ജപ്പാനിലെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് പറഞ്ഞു.
പേപ്പല്‍ സന്ദര്‍ശനത്തിനായുള്ള ജപ്പാന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പേപ്പല്‍ ഗാനം ലഭ്യമാണ്.