ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തെളിവുകളുടെ ആവശ്യമില്ല!

മരിയന്‍ ദര്‍ശകയായ വി. ബര്‍ണദീത്തയെ ആസ്പദമാക്കി 1943 ല്‍ പുറത്തിറങ്ങിയ ദ സോങ് ഓഫ് ബെര്‍ണാഡറ്റ്, നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഹോളിവുഡ് സിനിമയാണ്. ഫ്രാന്‍സ് വെര്‍ഫേലിന്റെ അതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി യാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 1858 ല്‍ ബെര്‍ണദിത്ത യ്ക്ക് പ്രത്യക്ഷയായ മാതാവിന്റെ അത്ഭുതങ്ങളും സംഭവ കഥകളും ഉള്‍പ്പെടുത്തി കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു.
വളരെ കൃത്യതയോടെയും ഏകാഗ്രതയോടെയുമാണ് ദ സോങ് ഓഫ് ബെര്‍ണാഡറ്റില്‍ കഥാപത്രങ്ങളെകൊണ്ട് സംസാരിപ്പിക്കുന്നത്. സിനിമയിലെ ചില പ്രധാനപ്പെട്ട സംഭാഷണങ്ങള്‍.

1. ‘ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തെളിവുകളുടെ ആവശ്യമില്ല. അവിശ്വാസികള്‍ക്ക് തെളിവുകള്‍ മതിയാ വുകയുമില്ല.’
ഒരുപാട് പേരെ സ്വാധീനിച്ച സംഭാഷണഭാഗമാണിത്. ലൂര്‍ദ്ദ് മാതാവിന്റെ പ്രസക്തി ഈ നൂറ്റാണ്ടിലും ഏറുന്ന സാഹചര്യത്തില്‍, അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും ശാസ്ത്രീയ വിശകല നങ്ങള്‍ അന്വേഷിക്കുന്ന ഇന്നത്തെ അവിശ്വാസികളെ ഓര്‍മ്മി പ്പിക്കുന്നു.

2. ‘സുന്ദരിയായ ഒരു സ്ത്രീ എങ്ങനെയാണ് വൃത്തിഹീനമായ ഒരു പ്രദേശത്ത് വരുന്നത്?’
സിനിമയില്‍ പരി. കന്യകാമറിയത്തെ സുന്ദരിയായ സ്ത്രീ എന്നാണ് ബെര്‍ണദീത്തയും മറ്റുള്ളവരും വിശേഷിപ്പിക്കുന്നത്. മാസബിയല്ലേ എന്ന വൃത്തിഹീനമായ പ്രദേശത്ത് പ്രത്യക്ഷയായ മാതാവിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുവിനെ അനുസ്മരിപ്പിക്കും വിധം, ഏറ്റവും മോശമായ ഒരു സ്ഥലം പരി. അമ്മയുടെ സാമീപ്യത്താല്‍ ഏറ്റവും മനോഹരമായ സ്ഥലമായി മാറുന്നത് കാണാം.

3. ‘ഈ ലോകജീവിത സന്തോഷങ്ങള്‍ക്കും അപ്പുറമൊന്ന് നിങ്ങള്‍ക്ക് വേണ്ടി വാഗ്ദാനം ചെയ്യുന്നു.’

4. ‘സ്വര്‍ഗ്ഗം നിന്നെ തിരഞ്ഞെടുത്തു. മറ്റൊന്നും അവശേഷിക്കില്ല, നീ സ്വര്‍ഗം തിരഞ്ഞെടുത്തുകൊള്ളുക.’

5. ‘ദൈവം അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനു വിനയപൂര്‍വ്വം നന്ദികള്‍ അര്‍പ്പിക്കുക.’
സംവിധാനം ഹെന്റി കിംഗ്, തിരക്കഥ ജോര്‍ജ് സീറ്റണ്‍, കഥ ഫ്രാന്‍സ് വേര്‍ഫേല്‍
അഭിനേതാക്കള്‍ ജെന്നിഫര്‍ ജോണ്‍സ്, വിന്‍സെന്റ് പ്രൈസ്, ചാള്‍സ് ബിക്‌ഫോര്‍ഡ്, ഗ്ലാഡിസ് കൂപ്പര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles