പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം എന്താണെന്നറിയാമോ?
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ സുവിശേഷ സന്ദേശം
കത്തോലിക്കസഭയില്‍ പലപ്പോഴും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് വിശുദ്ധരുടെ തിരുനാളുകള്‍ക്കാണ്. ഭൂരിഭാഗം ദേവാലയങ്ങളുടെയും മധ്യസ്ഥര്‍ വിശുദ്ധരാണെന്നതാണ് കാരണം. എന്നാല്‍ ഒരു കാര്യം നാം വിസ്മരിക്കരുത്. ദൈവത്തിന്റെ തിരുനാളുകള്‍ക്കാണ് സര്‍പ്രാധാന്യമുള്ളത്. ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം. വിശുദ്ധര്‍ക്ക് നാം വണക്കമാണ് നല്‍കുന്നത്. എന്നാല്‍ എല്ലാ ആരാധനയും ദൈവത്തിന് മാത്രമാണ്. ത്രിതൈ്വക ദൈവത്തില്‍ മൂന്ന് വ്യക്തികളുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണ്.
ഇന്നത്തെ സുവിശേഷ വായന
യോഹന്നാന്‍ 16. 12- 15
“ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കുകയില്ല സംസാരിക്കുന്നത്. അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതു കൊണ്ടാണ് എനിക്കുള്ളവയില്‍ നിന്ന് സ്വീകരിച്ച് അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും എന്ന് ഞാന്‍ പറഞ്ഞത്.”
വിചിന്തനം
പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലാണ് നാം ജ്ഞാനസ്‌നാനം സ്വീകരിച്ചിരിക്കുന്നത്. ഇത് യേശുവിന്റെ കല്പനപ്രകാരമാണ്. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍’ (മത്താ. 28. 20). ഓരോ പ്രാര്‍ഥനയും നാം ആരംഭിക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ്.
ത്രിത്വം എന്ന രഹസ്യം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാവുന്നതിന് അപ്പുറമാണ്. പല കാലങ്ങളില്‍ പല ദൈവശാസ്ത്രജ്ഞന്മാരും ഗുരുക്കന്മാരും ത്രിത്വത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തൃപ്തികരമായ വ്യഖ്യാനം ഇതു വരെ സാധ്യമായിട്ടില്ല. കാരണം, ത്രിത്വത്തോട് താരമത്യം ചെയ്യാവുന്ന യാതൊന്നും ഈ ഭൂമിയില്‍ ഇല്ല എന്നതു തന്നെ.
ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസമാണ് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റും ചൊല്ലുന്നത്. ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത് എന്ന മോശയോട് ദൈവം അരുളിചെയ്തിട്ടുണ്ട്. (പുറ. 20. 35). യേശു ദൈവത്തിന്റെ ഏകത്വത്തെ സ്ഥിരീകരിക്കുകയും എന്നാല്‍ ദൈവത്തില്‍ മൂന്ന് വ്യക്തിത്വങ്ങളുണ്ട് എന്ന് വ്യക്തമാക്കുകയും ചെയ്തു. ജഞാനസ്‌നാനം ചെയ്യേണ്ടത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആണെന്ന് യേശു അരുളി ചെയ്തു. ത്രിത്വത്തിലെ മൂന്നാളുകളും സ്‌നേഹത്തില്‍ ഒന്നായിരിക്കുന്നു.
വിശ്വാസപ്രമാണം ആരംഭിക്കുന്നത് പിതാവായ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു ഏറ്റു പറഞ്ഞു കൊണ്ടാണ്. പിതാവ് നമുക്കായി ചെയ്തിട്ടുള്ള കാര്യങ്ങളെ നാം ധ്യാനക്കുന്നു. പിതാവ് സ്രഷ്ടാവാണ്. ദൈവവും മനുഷ്യവര്‍ഗവും തമ്മിലുള്ള ബന്ധം പിതൃപുത്രബന്ധം പോലെയാണ്. ദൈവം സര്‍വശക്തനാണ്. അവിടുന്നാണ് ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചത്. തന്റെ ഹിതം പോലെ എല്ലാം ചെയ്യാന്‍ അവിടുന്ന് ശക്തനാണ്. പിതാവ് ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ അത് പിതാവിന്റെ പ്രവര്‍ത്തി മാത്രമാണെന്ന് അര്‍ത്ഥമില്ല. പുത്രനും പരിശുദ്ധാത്മാവും അതില്‍ പങ്കുകാരായിരുന്നു. ‘ നമുക്ക് നമ്മുടെ ഛായയയില്‍ മനുഷ്യനെ സൃഷ്ടിക്കാം’ (ഉല്‍പ 1. 26) എന്ന് ദൈവം പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്. ‘എല്ലാം ദൈവം സൃഷ്ടിച്ചത് അവനിലൂടെയാണ്. അവനെ കൂടാതെ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല’ (യോഹ. 1.3) എന്ന് യോഹന്നാന്‍ പറയുമ്പോള്‍ വ്യക്തമാക്കുന്നത് പുത്രന്റെ പങ്കാണ്. ‘ദൈവത്തിന്റെ ആത്മവ് ജലത്തിനു മീതെ ചലിച്ചു കൊണ്ടിരുന്നു’ (സങ്കി. 104. 30) എന്നും ‘അങ്ങ് അരൂപിയെ അയക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടും. ഭൂമിയുടെ മുഖം നവീകരിക്കപ്പെടുകയും ചെയ്യും’ എന്നും പറയുമ്പോള്‍ പരിശുദ്ധാത്മാവിന് സൃഷ്ടിയിലുള്ള പങ്കാണ് വെളിപ്പെടുത്തുന്നത്.
യേശു ക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു. ഹെബ്രായ ഭാഷയില്‍ യേശു അഥവാ യോഷ്വ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം രക്ഷിക്കുന്നു. എന്നാണ്. നമ്മെ രക്ഷിക്കാന്‍ വന്ന ദൈവമാണ് യേശു ക്രിസ്തു. ഹീബ്രുവില്‍ മിശിഹ എന്നും ഗ്രീക്കില്‍ ക്രിസ്തു എന്നും അവിടുന്ന് അറിപ്പെടുന്നു. അഭിഷിക്തന്‍ എന്നാണ് ഈ വാക്കുകളുടെ അര്‍്തഥം. ജോര്‍ദാന്‍ നദിയില്‍ വച്ച് പിതാവ് യേശുവിനെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യുന്നുണ്ട്. ‘ദൈവം നസ്രയനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു’ എന്ന് പത്രോസ് പറയുന്നുണ്ട്. (അപ്പ. 10. 38). സ്‌നാപകന്‍ പിതാവിന്റെ സ്വരം കേള്‍്ക്കുന്നു: ‘ഇവന്‍ എന്റെ പ്രിയ പുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ (മത്താ. 3. 17). യേശുവിന്റെ പരസ്യജീവിതാരംഭത്തില്‍ തന്നെ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും വെളിപ്പെടുന്നു.
ദൈവത്തിന്റെ ഏകജാതന്‍. പഴയ നിയമത്തില്‍ മാലാഖമാര്‍, രാജാക്കന്മാര്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍, ഇസ്രായേല്‍ മക്കള്‍ എന്നിവരെയെല്ലാം ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കുന്നുണ്ട്. ്അവരെല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. കൃത്യമായ അര്‍ത്ഥത്തില്‍ ദൈവമക്കളല്ല. എന്നാല്‍, യേശു നിത്യമായ ദൈവത്തിന്റെ പുത്രനാണ്. ദൈവത്തില്‍ നിന്ന് പിറന്ന യേശു ദൈവം തന്നെയാണ്. ആ സ്ഥാനം മറ്റാര്‍ക്കും ഇല്ല. കാലങ്ങള്‍ക്ക് മുമ്പേ പിതാവില്‍ നിന്ന് പിറന്നവനാണ് യേശു. നിത്യതയില്‍ അവിടുന്ന് പിതാവിനോടൊപ്പം ഉണ്ടായിരുന്നു. (യോഹ. 1. 1-2)
‘ഞാന്‍ പിതാവില്‍ നി്ന്ന് വന്ന് ലോകത്തില്‍ പ്രവേശിച്ചു. ഇപ്പോള്‍ ലോകം വി്ട്ട് പിതാവിന്റെ അടുത്തേക്ക് പോകുന്നു.’ (യോഹ. 16. 28) എന്നും ‘എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു’ (യോഹ. 12. 45) എന്നും യേശു പറയുന്നുണ്ട്. അതിനാല്‍ യേശു പിതാവായ ദൈവത്തില്‍ നിന്നും വന്ന ദൈവമാണ്. യേശു പ്രകാശമാണ്. ജ്യോതിര്‍ഗോളങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ അവിടുന്ന് ഉണ്ടായിരുന്നു.
ബെത്‌ലെഹേമില്‍ മറിയത്തില്‍ നിന്ന് മനുഷ്യജന്മം എടുത്തുവെങ്കിലും അവിടുന്ന് നിത്യതയില്‍ പിതാവില്‍ നിന്ന് ജനിച്ചതാണ്. ജനിപ്പിക്കുക എന്നതും സൃഷ്ടിക്കുക എന്നതും രണ്ട് വ്യത്യസ്ഥമായ കാര്യങ്ങളാണ്. യേശു ദൈവത്തില്‍ നിന്ന് പിറന്നതാകയാല്‍ അവിടുന്ന് പൂര്‍ണമായും ദൈവം തന്നെയാണ്. ആദമാകട്ടെ ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവവും യേശുവും ഒരേ സത്തയാണ്.
എല്ലാം സൃഷ്ടിക്കപ്പെട്ടത് യേശുവിലൂടെയാണ്. (യോഹ. 1.3). (കൊളോ. 1. 16.).
പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്. പിതാവിനോടും പുത്രനോടും ഗാഢമാം വിധം ഒന്നിച്ചിരിക്കുന്ന പരിശുദ്ധാത്മാവും ദൈവമാണ്. ബൈബിളില്‍ പറയും പ്രകാരം നിത്യത മുതല്‍ക്കേ ഉള്ളവനാണ് പരിശുദ്ധാത്മാവ്. സൃഷ്ടിയുടെ സമയത്ത് ബൈബിളില്‍ പരിശുദ്ധാത്മാവിനെ പരാമര്‍ശിക്കുന്നുണ്ട്. യേശുവിന്റെ മനുഷ്യാവതാര സമയത്തും യേശുവിന്റെ പരസ്യജീവിതാരംഭത്തില്‍ ജോര്‍ദാന്‍ നദിയിലെ ജ്ഞാനസ്‌നാന വേളയിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തനനിരതനായിരുന്നു. അതിനു ശേഷം പെന്തക്കുസ്താ ദിനത്തിലും പരിശുദ്ധാത്മാവിന്റെ ശക്തമായ