അവര്‍ കരുതി അവന്‍ തീര്‍ന്നെന്ന്….

ജോസഫിനെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടപ്പോൾ സഹോദരന്മാർ വിചാരിച്ചു അവൻ തീർന്നെന്ന്‌.

ഇസ്രായേൽ ചെങ്കടലിനു മുൻപിൽ പെട്ടു പോയപ്പോൾ ഫറവോ വിചാരിച്ചു ഇസ്രായേൽ തീർന്നെന്ന്.

മനോവയുടെ പുത്രനും നാസീർ വ്രതക്കാരനുമായിരുന്ന സാംസണിന്റെ മുടി ചതിവിൽ മുറിച്ചപ്പോൾ ദലീലായും ഫിലിസ്ത്യരും വിചാരിച്ചു സാംസൺ തീർന്നു പോയെന്ന്.

പ്രവാചകന്മാരെ വക വരുത്തിയിട്ട് ഏലിയായെയും കൊല്ലാൻ ഉത്തരവിട്ടപ്പോൾ ജെസെബെൽ വിചാരിച്ചു ഏലിയാ തീർന്നെന്ന്.

എലിഷായെ കൊല്ലാൻ സൈന്യത്തെ അയക്കുമ്പോൾ സിറിയ രാജാവ് വിചാരിച്ചു എലിഷാ തീർന്നെന്ന്.

ഗോലിയാത്തിനെ വച്ചു ദാവീദിനെ താരതമ്യം ചെയ്തപ്പോൾ ഫിലിസ്ത്യരും ഇസ്രയേലും ഒരുപോലെ വിചാരിച്ചു ദാവീദ് തീർന്നെന്ന്.

ഹിൽക്കിയായുടെ പുത്രിയും, യോവാക്കിമിന്റെ ഭാര്യയും ശുദ്ധയുമായിരുന്ന സൂസന്ന കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടപ്പോൾ അന്നത്തെ സമൂഹം വിചാരിച്ചു സൂസന്ന തീർന്നെന്ന്.

ജോബ്‌ ചാരത്തില്‍ ഇരുന്ന്‌ ഓട്ടുകഷണംകൊണ്ട്‌ ശരീരം ചുരണ്ടിക്കൊണ്ടിരുന്നപ്പോൾ ഭാര്യ പോലും വിചാരിച്ചു ജോബ് തീർന്നെന്ന്.

ദൈവപുത്രനായിരുന്ന മിശിഹായെ കുരിശിൽ തറച്ചു കൊന്നപ്പോൾ ലോകം വിചാരിച്ചു അവിടുന്ന് തീർന്നു പോയെന്ന്.

ക്രിസ്തു ശിഷ്യന്മാരെ പീഡിപ്പിച്ചു കൊന്നപ്പോൾ, ക്രിസ്ത്യാനികളെ പീഡിപ്പിച്ചു കൊന്നപ്പോൾ ലോകം വിചാരിച്ചു സഭ തീർന്നെന്ന്.

നീതിമാന്റെ കരങ്ങളിൽ ഏക സത്യ ദൈവമായ പരിശുദ്ധ ത്രിത്വം വിടാതെ പിടിക്കും. നീതിമാൻ സ്വർണം തന്നെയാണ്. അതിനെ അഗ്നി കൊണ്ട് ദൈവം ശുദ്ധീകരിക്കുമെങ്കിലും അന്തിമമായ വിജയം നീതിമാനുണ്ടാകും എന്ന് വിശുദ്ധ ഗ്രന്ഥം ഉറപ്പു നൽകുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles