ദിവ്യകാരുണ്യത്തിനായി ജീവന്‍ ത്യജിച്ച പന്ത്രണ്ടുകാരന്‍

ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച ബാലനായിരുന്നു താര്‍സിസിയസ്. റോമിലെ ക്രൂരമായ മത പീഡനങ്ങള്‍ നടക്കുന്ന സമയത്ത് ആയിരുന്നു പന്ത്രണ്ടു വയസ് വരുന്ന താര്‍സിസിയസിന്റെ ജീവിതം ആരംഭിക്കുന്നതും ഒരു പൂ പോലെ കൊഴിഞ്ഞു വീഴുന്നതും. ക്രിസ്തുവില്‍ വിശ്വസിക്കുവരെ കൊന്നു കളയുന്ന റോമാ സാമ്രാജ്യത്തിനു മുന്നില്‍ അനേകം വിശ്വാസികള്‍ തങ്ങളുടെ ജീവിതം സ്വര്‍ഗത്തെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചു. ക്രിസ്തു വിശ്വാസത്തെ പ്രതി ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് ദിവ്യകാരുണ്യം എത്തിച്ചിരുന്നത് ഡീക്കന്‍മാര്‍ ആയിരുന്നു.

റോമിലെ കാറ്റക്കോമ്പുകളില്‍ (ഭൂഗര്‍ഭാലയങ്ങള്‍) ആയിരുന്നു ആ സമയത്ത് ക്രിസ്ത്യാനികള്‍ ഒരുമിച്ചു കൂടുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നത്. ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് രഹസ്യമായി ദിവ്യകാരുണ്യം എത്തിച്ചു കൊടുക്കാനുള്ള ഭാഗ്യം അന്ന് വന്നു ചേര്‍ന്നത് പുരോഹിതന്റെ സഹായി ആയിരുന്ന താര്‍സിസിയസില്‍ ആയിരുന്നു. ജയിലിലേക്കുള്ള മാര്‍ഗ മദ്ധ്യേ ക്രിസ്ത്യാനികള്‍ അല്ലാത്ത അവന്റെ കൂട്ടുകാര്‍ അവനെ കളിക്കാന്‍ വിളിച്ചു. താര്‍സിസിയസ് പോകാന്‍ വിസമ്മതിച്ചു. കൂട്ടത്തിലെ ഒരു കുട്ടി അവന്റെ കൈയില്‍ ഇരിക്കുന്ന വസ്തു ശ്രദ്ധിച്ചത് അപ്പോഴാണ്. അവര്‍ അവന് ചുറ്റും കൂടി ഉഗ്ര രോഷത്തോടെ അവനെ ആക്രമിച്ചു. ഈ സമയം അവിടേക്ക് വന്ന ഒരു ക്രിസ്തുവിശ്വാസി താര്‍സിസിയസിനെ ആ കൂട്ടത്തില്‍ നിന്നും രക്ഷിച്ചു തിരികെ കാറ്റക്കോമ്പില്‍ എത്തിച്ചു. അപ്പോഴേക്കും ആ ബാലന്റെ ദേഹത്ത് നിന്നും പ്രാണന്‍ സ്വര്‍ഗം പൂകിയിരുന്നു. താര്‍സിസിയസിനെ കാലിസ്രസിലു ള്ള സെമിത്തേരിയില്‍ അടക്കം ചെയ്യുകയും അവന്റെ തിരുശേഷിപ്പുകള്‍ സാന്‍ സില്‍വെസ്‌ട്രോ പള്ളിയിലേക്ക് മാറ്റുകയും ചെയ്തു.

നാലാം നൂറ്റാണ്ടില്‍ മാര്‍പാപ്പ ആയിരുന്ന വിശുദ്ധ ദമാസസ് താര്‍സിസിയസിനെ കുറിച്ച് എഴുതിയ കവിതയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘ദിവ്യകാരുണ്യത്തിനു വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന ബാലനായ രക്തസാക്ഷി’. വിശുദ്ധ സ്റ്റീഫനെ പോലെ അതിക്രൂരമായി ജീവന്‍ വെടിയേണ്ടി വന്ന താര്‍സി സിയസിന്റെ കഥ കര്‍ദിനാള്‍ വൈസ്‌മെന്‍ തന്റെ നോവലില്‍ ഉള്‍പ്പെടുത്തിയതും ചരിത്രത്തിന്റെ ഭാഗം. സഭയില്‍ അള്‍ത്താര ബാലന്മാരുടെ മധ്യസ്ഥനായി വിശുദ്ധ താര്‍സിസിയസിനെ വാഴ്ത്തുന്നു. ജീവിതം ദിവ്യകാരുണ്യത്തിനു വേണ്ടി ബലികഴിച്ച വിശുദ്ധന്‍ സഭയുടെ രക്തസാക്ഷികളില്‍ ഒരു തൂവെള്ള പുഷ്പം പോലെ ശോഭിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles