ടെക്സാസിലെ പള്ളിയില്‍ വെടിവയ്പ്. രണ്ടു പേര് കൊല്ലപ്പെട്ടു

ഹ്യൂസ്റ്റന്‍: ടെക്സാസിലെ ഒരു ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടയല്‍ ഉണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഡിസംബര്‍ 30 ന് രാവിലെ ഉണ്ടായ തിരുക്കര്‍മങ്ങള്‍ക്കിടയിലാണ് വെടിവയ്പുണ്ടായത്. വെസ്റ്റ് ഫ്രീവേ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പള്ളിയിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് എന്താണ് കാരണം എന്ന് ഇതുവരെ പള്ളി അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്രമാസക്തമായ തിന്മപ്രവര്‍ത്തി എന്നാണ് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംഭവത്തെ വിശേഷിപ്പിച്ചത്. ആരാധനാ സ്ഥലങ്ങള്‍ വിശുദ്ധ സ്ഥലങ്ങളാണ്. ആക്രമിയെ പെട്ടെന്ന് കീഴ്പ്പെടുത്തി കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയ സഭാംഗങ്ങളുടെ നടപടിക്ക് ഞാന്‍ നന്ദി പറയുന്നു, ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.