ബൊക്കോ ഹറാമിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി അനുഭവം പറയുന്നു
നൈജീരിയയിലെ ചിബോക്കില് നടന്ന കുപ്രസിദ്ധ സ്‌കൂളാക്രമണത്തില് ബൊക്കോഹറാം തീവ്രവാദികള് തട്ടിക്കൊണ്ടുപോയ ക്രൈസ്തവ പെണ്കുട്ടി നവോമിയുടെ അഭിമുഖം പുറത്തുവിട്ട് ബിബിസി. തീവ്രവാദികളില് ഒരാളെ വിവാഹം ചെയ്യുന്നതിനും ഇസ്ലാമിലേക്കു മതപരിവര്ത്തനം ചെയ്യുന്നതിനുമുള്ള സമര്ദ്ദങ്ങളെ എതിര്ത്തതിനു നേരിടേണ്ടി വന്ന ക്രൂരമായ ശാരിരിക പീഡനങ്ങളും വധഭീഷണിയും നവോമി വെളിപെടുത്തി.
തന്നോടൊപ്പമുണ്ടായിരുന്നവരില് ഭൂരിഭാഗം പേരും ക്രൈസ്തവരായിരുന്നുന്നെന്നും അവരൊന്നിച്ച് പ്രാര്ത്ഥിക്കുകയും വചനം ധ്യാനിക്കുകയും ചെയ്തിരുന്നെന്നും പെണ്കുട്ടി പറഞ്ഞു. മുന്നു വര്ഷത്തെ നരകയാതനയ്ക്കു ശേഷം മോചിക്കപെട്ട നവോമി തന്നെപ്പോലെ തീവ്രവാദികളുടെ പിടിയില്‍
കഴിയുന്ന പെണ്കുട്ടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
കഴിയുന്ന പെണ്കുട്ടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
അന്ന് കാണാതായവരില് 112 പേരെക്കുറിച്ചുള്ള വിവരങ്ങള് ഇപ്പോഴും അജ്ഞാതമാണ്. ജലമോ ഭക്ഷണമോ കൂടാതെ തികച്ചും അനാരോഗ്യപരവും വൃത്തിഹീനവുമായ അന്തരീക്ഷത്തില് കഴിച്ചുകൂട്ടിയ നാളുകളെപ്പറ്റി ഭീതിയോടെയാണ് നവോമി വിവരിച്ചത്.
2014 ഏപ്രില് 14 നു ചിബോക്ക് ഗവണ്മെന്റ് സെക്കഡറി സ്‌കൂളില്നിന്നും തീവ്രവാദികള് തട്ടിക്കൊണ്ടുപോയ നവോമി 2017 ലാണ് മറ്റ് 81 പെണ്കുട്ടികള്ക്കൊപ്പം മോചിതയാക്കപെട്ടത്. 24 ആം വയസില് 275 സഹവിദ്യാര്ത്ഥിനികളോടൊപ്പം ബൊക്കോഹറാം തീവ്രവാദപിടിയില് നേരിട്ട സമര്ദ്ദങ്ങളാണ് നവോമി വിവരിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.