കാര്‍ഷികരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സിനഡ് ആഹ്വാനം
കേരളത്തിലെ കാര്‍ഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സീറോ മലബാര്‍ സിനഡ് വിലയിരുത്തി. കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കര്‍ഷകകുടുംബങ്ങള്‍ ഉപജീവനത്തിന് വകയില്ലാതെ ഉഴലുകയാണ്. തുടര്‍ച്ചയായുണ്ടായ പ്രളയങ്ങള്‍ കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ട് കാലമേറെയായി. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേര്‍ന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്ന് സിനഡ് തീരുമാനിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊുവരുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ മഹാസംഗമങ്ങള്‍ നടത്തിയ രൂപതകളെ സിനഡ് അഭിനന്ദിച്ചു.
‘കര്‍ഷക പെന്ഷന് പ്രതിമാസം പതിനായിരം രൂപയായി ഉയര്‍ത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, വന്യമൃഗങ്ങളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളെടുക്കുക, സര്‍ക്കാര്‍ സത്വരമായി ഇടപെടുക, കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ഡോ. എം.എസ്. സ്വാമിനാഥന് കമ്മീഷന് നിര്‍ദ്ദേശം അനുസരിച്ച് താങ്ങുവില നിശ്ചയിക്കുക, കാര്‍ഷിക ജോലികള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുമ്പില്‍ വയ്ക്കുന്നത്. കര്‍ഷകരുടെ തികച്ചും ന്യായമായ ഈ ആവശ്യങ്ങളോട് ഉദാരപൂര്‍ണമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉാകുമെന്ന് സിനഡ് പ്രത്യാശിക്കുകയാണ്.’ ‘തന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ കാണുകയും അവരുടെ രോദനം കേള്‍ക്കുകയും ചെയ്യുന്ന’ ദൈവം (പുറ 3:7) നല്ല കാലാവസ്ഥയും സമൃദ്ധിയും നല്കി നമ്മുടെ കര്‍ഷകരെ അനുഗ്രഹിക്കട്ടെ എ്ന്നും സിനഡ് ആശംസിച്ചു.