ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. അദ്ദേഹത്തെ ഇന്നലെ വെന്റിലേറ്ററിൽനിന്നു നീക്കി. ഭക്ഷണവും കഴിച്ചുതുടങ്ങി. എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
അണുബാധയ്ക്കുള്ള സാധ്യത പരിഗണിച്ച് സന്ദർശകരെ അനുവദിക്കുന്നില്ല. ഇന്റൻസീവ് കെയർ യൂണിറ്റിലാണ് ഇപ്പോഴും കഴിയുന്നത്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.