സുഷമാ സ്വരാജിന്റെ നിര്യാണം: കെസിബിസി അനുശോചിച്ചു
കൊച്ചി: മുൻ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ കെസിബിസി അനുശോചിച്ചു. രാഷ്ട്രീയരംഗത്തും ഭരണതലത്തിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ സ്വരാജ്. ഔദ്യാഗിക ചുമതലകളുടെ ഔന്നത്യങ്ങളിലും സാധാരണക്കാരുടെ മനസറിഞ്ഞ നേതാവായിരുന്നു അവർ. സാധാരണക്കാർക്ക് അകലം തോന്നാത്ത അവരുടെ വ്യക്തിത്വം അവരെ ഏവർക്കും പ്രിയങ്കരിയാക്കി.
സുഷമയുടെ നിര്യാണം രാജ്യത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പരേതയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു