ആകുലത അകറ്റാന്‍ 5 മാര്‍ഗങ്ങള്‍

ആകുലതകളുടെ പിടിയിലാണ് ആധുനിക ലോകം. ജോലി, കുടുംബബന്ധങ്ങള്‍, സാമ്പത്തിക മേഖലകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ നാം ആകുലത അനുഭവിക്കുന്നു. ഇതാ ആകുലത അകറ്റാന്‍ ചില പ്രയോജനപ്രദമായ മാര്‍ഗങ്ങള്‍.

ആകുലതയുടെ മൂലകാരണം കണ്ടുപിടിക്കുക:

നമ്മുടെ ആകുലതയ്ക്ക് കാരണമാകുന്നത് എന്താണെന്ന് പരിശോധിച്ച് കണ്ടുപിടിക്കണം. ചിലപ്പോള്‍ ഒരു പരീക്ഷയായിരിക്കാം, അല്ലെങ്കില്‍ നേരിടേണ്ടതായ ഒരു ഇന്റര്‍വ്യൂ അങ്ങനെ നമ്മുടെ സ്വസ്ഥതയെ അലട്ടുന്ന പല കാരണങ്ങള്‍ ഉണ്ടാകാം. പരിശോധനയില്‍ നാം നമ്മോടു തന്നെ ആത്മാര്‍ത്ഥ കാണിക്കണം.

സഹായിക്കാന്‍ കഴിയുന്ന ഒരാളോട് പങ്കുവയ്ക്കുക

ആകുലത അലട്ടുമ്പോള്‍ വിശ്വസിച്ച് ഉപദേശം തേടാവുന്ന ഒരാളുടെ ഉപദേശം തേടുക. അത് ഭാര്യയാകാം, നല്ലൊരു സുഹൃത്താകാം, സഹോദരനോ സഹോദരിയോ ആകാം അല്ലെങ്കില്‍ ചികിത്സകനാകാം. നമ്മുടെ പ്രശ്‌നം അപഗ്രഥിച്ച് കാരണം കണ്ടെത്താന്‍ കഴിവുള്ള ആളാകണം അത്. നമ്മെ സ്‌നേഹിക്കുന്ന വ്യക്തിയും ആകണം അയാള്‍.

റിലാക്‌സ് ചെയ്യാന്‍ സമയം കണ്ടെത്തുക

അമിതഭാരമോ ഉത്തരവാദിത്വങ്ങളോ ആണ് കാരണങ്ങള്‍ എങ്കില്‍ ആരോഗ്യപരമായ രീതിയില്‍ റിലാക്‌സ് ചെയ്ത് ആകുലത കുറയ്ക്കാം. ജീവിതം ഹൈവേയിലൂടെയുള്ള യാത്ര പോലെയാണ്. ഇടയ്ക്ക് അല്‍പനേരം ഇരുന്ന് വിശ്രമിക്കാന്‍ അവസരം വേണം.

ഭാവി ഓര്‍ത്ത് ഭയപ്പെടരുത്

്പലപ്പോഴും നമ്മുടെ ആകുലതയ്ക്ക് കാരണം ഇതു വരെ സംഭവിക്കാത്ത ഒന്നിനെ ഓര്‍ത്തായിരിക്കും. ചിലപ്പോള്‍ ജോലി നഷ്ടപ്പെടുന്നതിനെ ഓര്‍ത്തോ കുട്ടികളുടെ ഭാവി ഓര്‍ത്തോ ഒക്കെയാകും നാം ആകുലപ്പെടുന്നത്. ഇവയെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ നമ്മെ മരവിപ്പിക്കുകയും നമ്മുടെ കര്‍മശേഷി നശിപ്പിക്കുകയും ചെയ്യും. മറ്റൊരു കാര്യം ചെയ്യാവുന്നത്, നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളുടെ ഒരു പട്ടിക എഴുതി തയ്യാറാക്കുകയാണ്. അവയില്‍ അടിസ്ഥാനമില്ലാത്തവ ഓരോന്നായി വെട്ടിക്കളയുക.

പോസിറ്റീവായ ലക്ഷ്യങ്ങള്‍ വയ്ക്കുക

നമ്മെ കര്‍മശേഷിയുള്ളവരാകാന്‍ പ്രചോദിപ്പിക്കുന്ന പ്രത്യാശാപരമായ ലക്ഷ്യങ്ങള്‍ പോലെ ആകുലതയോട് പോരാടുവാന്‍ മെച്ചപ്പെട്ട ഒരു മാര്‍ഗവുമില്ല. ജോലി നഷ്ടപ്പെടും എന്നോര്‍ത്താണ് ആകുലതയെങ്കില്‍ നമ്മുടെ ജോലി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണം. പ്രഫഷണലായ ഉപദേശങ്ങള്‍ തേടണം. കുടുംബ ജീവിതത്തില്‍ ചെറിയ ലക്ഷ്യങ്ങള്‍ വച്ച് അവ ആദ്യം നേടിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles