പരിശുദ്ധ മറിയത്തെ സമുദ്രതാരം എന്ന് വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?
സ്‌റ്റെല്ലാ മാരിസ് എന്ന ലത്തീന്‍ പദത്തിന്റെ മലയാളം പരിഭാഷയാണ് സമുദ്രതാരം എന്ന വാക്ക്. മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പദമാണ് സ്റ്റെല്ലാ മാരിസ്.
മേരി എന്നെഴുതിയപ്പോള്‍ പറ്റിയ ഒരു തെറ്റില്‍ നിന്നാണ് മാരിസ് എന്ന പദം പിറന്നതെന്നും പിന്നീട് സ്റ്റെല്ലാ മാരീസ് എന്ന പദത്തിന് ക്രിസ്തുവിലേക്ക് വഴികാട്ടുന്ന നക്ഷത്രം എന്ന അര്‍ത്ഥം കൈവന്നു എന്നും പറയപ്പെടുന്നു. കേസറിയായിലെ എവുസേബിയൂസ് രചിച്ച ഒനോമാസ്റ്റിക്കോണ്‍ എന്ന ഗ്രന്ഥം ലത്തീനിലേക്ക് ജെറോം വിവര്‍ത്തനം ചെയ്തു. അതില്‍ സ്റ്റില്ലാ മാരീസ് അഥവാ കടലിലെ ഒരു തുള്ളി എന്നാണ് ജെറോം എഴുതിയിരുന്നത്. പിന്നീട് അത് പകര്‍ത്തി എഴുതിയവര്‍ അത് സ്റ്റെല്ലാ മാരീസ് എന്ന് മാറ്റി എഴുതി. കടലിലെ ഒരു തുള്ളി കടലിലെ നക്ഷത്രമായി മാറുകയും ചെയ്തു.
എന്തായാലും പിന്നീട് സ്റ്റെല്ലാ മാരിസ് പരിശുദ്ധ മറിയത്തിന്റെ പ്രശസ്തമായ ഒരു സംജ്ഞയായി തീര്‍ന്നു.
പ്രത്യേകമായി കടല്‍മാര്‍ഗം പ്രേഷിതപ്രവര്‍ത്തനം നടത്തുന്നവരുടെ മധ്യസ്ഥയായി മറിയത്തെ കണക്കാക്കുന്നു. ‘അപ്പോസ്തല്‍ഷിപ്പ് ഓഫ് ദ സീ’ എന്നറിയപ്പെടുന്ന ഈ സംഘടന എല്ലാ വര്‍ഷവും സെപ്തംബറില്‍ സമുദ്രതാരത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.
കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന നിരവധി പള്ളികള്‍ സ്റ്റെല്ലാ മാരിസ് എന്ന പേര് വഹിക്കുന്നു. അതു പോലെ അനേകം വിദ്യാലയങ്ങളും ഈ പേരിലുണ്ട്. ഇസ്രായേലിലെ കര്‍മല മലയിലുള്ള സ്റ്റെല്ലാ മാരിസ് ആശ്രമം കര്‍മലീത്ത സഭയുടെ അടിസ്ഥാനനിലയം എന്ന നിലയില്‍ പ്രസിദ്ധമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.