വി. ജനുവാരിയൂസിന്റെ കട്ടപിടിച്ച രക്തം വീണ്ടും ദ്രാവകമായി

റോം: ആദിമസഭയിലെ ക്രൈസ്ത രക്തസാക്ഷി വി. ജനുവാരിയൂസിന്റെ കട്ടപിടിച്ച അവസ്ഥയിലുള്ള രക്തം ലോക്ക്ഡൗണ്‍ കാലത്ത് വീണ്ടും ദ്രാവകരൂപം പൂണ്ടു. ഈ തിരുശേഷിപ്പ് ഉയര്‍ത്തി നേപ്പിള്‍സ് ആര്‍ച്ചുബിഷപ്പ് നഗരത്തെ ആശീര്‍വദിച്ചു.

‘പ്രിയപ്പെട്ട സുഹുത്തുക്കുളേ, എനിക്ക് നിങ്ങളോട് ഒരു വലിയ വാര്‍ത്ത അറിയിക്കാനുണ്ട്. ഈ കൊറോണ വൈറസിന്റെ കാലത്തു പോലും നമ്മുടെ കര്‍ത്താവ് വി. ജനുവാരിയൂസിന്റെ മാധ്യസ്ഥത്തിലൂടെ രക്തം ദ്രാവകമാക്കി മാറ്റിയിരിക്കുന്നു.’ കര്‍ദിനാള്‍ ക്രെസെന്‍സോ സെപ്പി പറഞ്ഞു.

നേപ്പിള്‍സിലെ ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ സെപ്പി ലൈവ്‌സ്ട്രീമിംഗിലൂടെ ദിവ്യബലി അര്‍പ്പിക്കുകയും ദിവ്യരക്തം കൊണ്ട് നഗരത്തെ ആശീര്‍വദിക്കുകയും ചെയ്തു.

‘നമമ്ുടെ വിശുദ്ധനായ ജനുവാരിയൂസ് എത്രയോ തവണ പകര്‍ച്ചവ്യാധിയില്‍ നിന്നും കോളറയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാധ്യസ്ഥം വഹിച്ചിട്ടുണ്ട്. നേപ്പിള്‍സിന്റെ യഥാര്‍ത്ഥ ആത്മാവാമ് വി. ജനുവാരിയൂസ്’ ആര്‍ച്ചുബിഷപ്പ് ദിവ്യബലി മ്‌ധ്യേ പറഞ്ഞു.

വര്‍ഷത്തില്‍ മൂന്നു തവണ വിശുദ്ധന്റെ രക്തം ദ്രാവകമായി മാറാറുണ്ട്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 19ന്, മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചക്കു മുന്നില്‍ വരുന്ന ശനിയാഴ്ച, ഡിസംബര്‍ 16 എന്നീ ദിനങ്ങളിലാണത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles