ആരാണ് ഈ വാലന്റൈന്‍?

കത്തോലിക്കാ എന്‍സൈക്ലോപീഡിയ അനുസരിച്ച് മൂന്ന് വ്യത്യസ്ത വാലന്റൈന്‍മാരെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ആഫ്രിക്കക്കാരനാണ്. കൂട്ടുകാരോടൊപ്പം അദ്ദേഹം വിശ്വാസത്തിന് വേണ്ടി പീഡനമേറ്റു. ഇന്ന് വാലന്റൈന്‍സ് ഡേക്ക് ആധാരമായി കണക്കാക്കപ്പെടുന്ന വാലന്റൈന്‍ ശരിക്ക് രണ്ട് വ്യത്യസ്ഥരായി ആളുകളാണ്.

ചിലര്‍ പറയുന്നത് വാലന്റൈന്‍ റോമിലെ ഒരു വൈദികനാണെന്നാണ്. അതല്ല ഇന്ററാംമ്‌നയിലെ ബിഷപ്പായിരുന്നു വാലന്റൈന്‍ എന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രണ്ടു പേരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരാണ്. ചിലപ്പോള്‍ ഈ രണ്ടു പേരും ഒരാള്‍ തന്നെയാകാം.

ഫെബ്രുവരി 14 ാം തീയതിയാണ് വാലന്റൈന്‍ രക്തസാക്ഷിത്വം വഹിച്ചത്. റോമിലെ സാന്ത മരിയ ബസിലിക്കയില്‍ അദ്ദേഹത്തിന്റെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നു.

വാലന്റൈന്‍സ് ഡേയ്ക്ക് കാര്‍ഡുകള്‍ കൈമാറുന്ന പതിവ് എങ്ങനെ വന്നു? തടവറയില്‍ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹം ജയിലറുടെ മകളുമായി സൗഹൃദത്തിലായി. മരിക്കുന്നതിന് മുമ്പ്,. സ്വന്തം വാലന്റൈന്‍ എന്നെഴുതിയ ഒരു കുറിപ്പ് ഈ പെണ്‍കുട്ടിക്കു വേണ്ടി അദ്ദേഹം തന്റെ തടവുമുറിയില്‍ വച്ചിരുന്നു എന്നാണ് ഒരു മൊഴി. ജയിലില്‍ കടിന്നു കൊണ്ട് വാലന്റൈന്‍ കുറിപ്പുകളെഴുതി സഹ ക്രിസ്ത്യാനികള്‍ക്ക് അയച്ചിരുന്നു എന്നും പറയപ്പെടുന്നു.

അക്കാലത്ത് സൈനികര്‍ക്ക് വിവാഹം ചെയ്യാന്‍ അവകാശമില്ലായിരുന്നു. വാലന്റൈന്‍ സൈനികരെ രഹസ്യമായി വിവാഹം പരികര്‍മം ചെയ്തു കൊടുത്തിരുന്നു എന്നും ഒരു ഭാഷ്യം നിലനില്‍ക്കുന്നുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles