വി. തിമോത്തിയോസിന്റെ തിരുശേഷിപ്പ് റോമിലെത്തി
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള ഒരാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കായി വി. തിമോത്തിയോസിന്റെ തിരുശേഷപ്പ് റോമിലെത്തി. ഈ ആഴ്ച തിരുശേഷിപ്പു വണക്കത്തിനായി റോമില്‍ സൂക്ഷിക്കും.
വി. പൗലോസ് ‘പ്രിയപ്പെട്ട ശിഷ്യന്’ എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് വി. തിമോത്തിയോസ്. ജനുവരി 25 ാം തീയതി തിരുശേഷിപ്പ് സെന്റ് പോള്‍സ് ബസിലിക്കയില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ജനുവരി 26 ന് തിരുശേഷിപ്പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടു പോകും. ദൈവവചനത്തിന്റെ ആദ്യ ഞായര്‍ ആചരിക്കുന്ന അന്നേ ദിനത്തില്‍ പേപ്പല്‍ കുര്‍ബാന നടക്കും.
ക്രൈസ്ത ഐക്യത്തിന്റെ പ്രതീകമായാണ് വി. തിമോത്തിയോസിനെ കാണുന്നത്. പ്രത്യേകിച്ച് ഓര്‍ത്തഡോക്സുകാരും കത്തോലിക്കരും തമ്മിലുള്ള ഐക്യത്തിന്റെ. 2011 ല്‍ വി. തിമോത്തിയോസിന്റെ തിരുശേഷിപ്പ് ഒരുമിച്ച് വണങ്ങാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരും കത്തോലിക്കാ മെത്രാന്മാരും ഇറ്റലിയിലെ ടെര്മോളിയില് ഒത്തു ചേര്‍ന്നിരുന്നു.
1945 ലാണ് വി. തിമോത്തിയോസിന്റെ തിരുശേഷിപ്പ് ടെര്മോളിയില് നിന്ന് കണ്ടെടുത്തത്. കത്തീഡ്രലിന്റെ നിലവറയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് അത് കണ്ടെടുക്കപ്പെട്ടത്. ജനുവരി 26 നാണ് വി. തിമോത്തിയോസിന്റെയും വി. തീത്തൂസിന്റെയും തിരുനാള്‍.