ഇന്നത്തെ വിശുദ്ധന്‍: വി. തോമസ് അക്വിനാസ്
Janury 28 – വി. തോമസ് അക്വിനാസ്
കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ പണ്ഡിതരിലും ദൈവശാസ്ത്രജ്ഞരിലും ഒരാളാണ് എയ്ഞ്ചലിക്ക് ഡോക്ടര്‍ എന്നറിയപ്പെടുന്ന വി. വി. തോമസ് അക്വിനാസ്. അരിസ്‌റ്റോട്ടലിന്റെ തത്വചിന്തയില്‍ അഗാധപാണ്ഡിത്യം നേടിയ തോമസ് 1243 ല്‍ ഡോമിനിക്കന്‍ സന്ന്യാസസഭയില്‍ അംഗമായി. തന്റെ പ്രൗഢഗംഭീരമായ ദൈവശാസ്ത്ര രചനകള്‍ കൊണ്ട് അദ്ദേഹം സഭയുടെ എതിരാളികള്‍ക്കെതിരെ പോരാടി. അദ്ദേഹത്തിന്റെ സുമ്മാ തിയോളജിയേ എന്ന ബൃഹദ്ഗ്രന്ഥം അതിപ്രശസ്തമാണ്. എനിക്ക് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനെഴുതിയവയെല്ലാം പുല്ലിന് തുല്യമാണ് എന്നാണ് അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞത്. 1274 മാര്‍ച്ച് 7 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജനുവരി 28 നാണ് വി. തോമസ് അക്വിനാസിന്റെ തിരുനാള്‍.
വി. തോമസ് അക്വിനാസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.