വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വി. തോമസ് അക്വിനാസിന്റെ പ്രാര്‍ത്ഥന

കത്തോലിക്കാ സഭയിലെ മഹാപണ്ഡിതനാണ് വി. തോമസ് അക്വിനാസ്. പണ്ഡിതരുടെ മധ്യസ്ഥനായും അദ്ദേഹം അറിയപ്പെടുന്നു. വിശുദ്ധന്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

എല്ലാ സൃഷ്ടികളുടെ സ്രഷ്ടാവേ, പ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമേ, എല്ലാത്തിന്റയെും ആരംഭമേ, എന്റെ ബുദ്ധിയുടെ അന്ധകാരം നീക്കാന്‍ അവിടുത്തെ പ്രകാശരശ്മി അയക്കണമേ,
പാപത്തിന്റെയും അജ്ഞതയുടെയും ജന്മസിദ്ധമായ ഇരുളില്‍ നിന്ന് എന്നെ മോചിപ്പക്കണമേ,
നിശിതമായ ബുദ്ധിയും ശക്തമായ ഓര്‍മയും കാര്യങ്ങള്‍ കൃത്യമായും അടിസ്ഥാനപരമായും മനസ്സിലാക്കാനുള്ള കഴിവും എനിക്ക് പ്രദാനം ചെയ്യണമേ,
എന്റെ വിവരണങ്ങള്‍ കൃത്യമായിരിക്കാനും എന്റെ ആശയങ്ങള്‍ കണിശതയോടെയും ഭംഗിയായും പ്രകടിപ്പിക്കാനും കഴിവ് നല്‍കണമേ,
ആരംഭത്തിലും പുരോഗതിയിലും പൂര്‍ണതയിലും അങ്ങ് ഒപ്പമുണ്ടായിരിക്കണേ, ഈ പ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തു വഴി ഞാന്‍ സമര്‍പ്പിക്കുന്നു,

ആമ്മേന്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles