വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം ഇരുപത്തിയെട്ടാം തീയതി
പുണ്യാനുകരണം
വിശുദ്ധന്മാരുടെ ചിത്രങ്ങളെയും രൂപങ്ങളെയും നാം ബഹുമാനിക്കേണ്ടതാകുന്നു.
ജപം.
വിശുദ്ധരുടെ രൂപങ്ങളെയും ചിത്രങ്ങളെയും വണങ്ങുന്നതിനും, അവയെ മാനിക്കുന്നത്തിനും വിരോധിക്കാത്തവനും, അവവഴിയായി അനേക മഹാഅത്ഭുതങ്ങൾ ചെയ്തവനുമായ സർവേശ്വരാ, വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപത്തെ വണങ്ങുന്ന എല്ലാവരും ആ പുണ്യവാന്റെ അപേക്ഷകളാൽ അങ്ങേ അനുഗ്രഹങ്ങൾക്കു യോഗ്യരായിത്തീരുവാൻ കൃപചെയ്യേണമേ.
3സ്വർഗ. 3. നന്മ 3. ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിന്റെ ലുത്തിനിയ
സുകൃതജപം
വിശുദ്ധ സെബാസ്ത്യാനോസെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമെ.
സൽക്രിയ
തിരുസഭയിൽ പേര് വിളിക്കാപെട്ട വിശുദ്ധരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.