വി. സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനാലാം തിയതി

ഈ വേദസാക്ഷികൾ മിശിഹായ്ക്കുവേണ്ടി എത്ര ധൈര്യത്തോടുകൂടിയാണ് തങ്ങളുടെ ജീവനെ ബലികഴിച്ചതെന്ന് നാം അല്പം ചിന്തിക്കണം പുതിയതായി ലഭിച്ച സത്യവിശ്വാസത്തിൽ അവർക്ക് എത്രവലിയ സ്ഥിരതയുണ്ടായിരുന്നു. മിശിഹായ്ക്കുവേണ്ടി ലോകംമുഴുവൻ സംത്യജിക്കുന്നതിന് അവർ സന്നദ്ധന്മാരായിരുന്നു. ദൈവത്തിൻ്റെ പ്രത്യേകാനുഗ്രഹത്താൽ നമ്മുടെ അമ്മമാരുടെ മുലപ്പാലോടുകൂടി നാം കൈക്കൊണ്ടതായ കത്തോലിക്കാവിശ്വാസത്തിൽ നമുക്ക് സ്ഥിരതയും അതിനോട് അതിരറ്റ മതിപ്പുമുണ്ടോ ? ഒരു ചാവുദോഷം ചെയ്ത് മിശിഹായെ ഉപേക്ഷിക്കുന്നതിനേക്കാൾ നമ്മുടെ സർവ്വസ്വവും ഉപേക്ഷിപ്പാൻ നാം തയ്യാറാണോ ?

ഈ വേദസാക്ഷികളും നമ്മെപ്പോലെ തന്നെ മനുഷ്യരായിരുന്നു. നമുക്കുള്ളതുപോലെതന്നെ വേദനയുള്ള ഒരു ശരീരം തന്നെയായിരുന്നു അവർക്കുമുണ്ടായിരുന്നത്. അവർക്കും നമുക്കുള്ളതുപോലെതന്നെ മാതാപിതാക്കന്മാരോടും ഭാര്യമാരോടും മക്കളോടും ലോകസ്വത്തുക്കളോടും അതിയായ സ്നേഹവും കെട്ടുപാടുമുണ്ടായിരുന്നു. മാത്രമല്ല, അവരിൽ പലരും നമ്മെക്കാൾ ശ്രേഷ്ഠവംശജന്മാരും ധന്യാഢ്യന്മാരും ഉയർന്ന ഉദ്യോഗസ്ഥന്മാരും കൂടിയായിരുന്നു. എങ്കിലും മിശിഹായെപ്രതി സത്യവിശ്വാസത്തെപ്രതി സ്വന്തം ആത്മാവിനു വേണ്ടി അവർ സർവ്വവും ബലികഴിച്ചു.നമ്മുടെ ജീവിതവും അവരുടെ ജീവിതവും നമ്മുടെ വിശ്വാസവും അവരുടെ വിശ്വാസവും തമ്മിൽ എത്ര വലിയ വ്യത്യാസമാണുള്ളത്. ലജ്ജാഭാരത്താൽ നമ്മുടെ തല താഴട്ടെ.

ജപം

അത്ഭുതപ്രവർത്തകനായ വി. സെബസ്ത്യാനോ സെ,ദൈവസന്നിധിയിൽ അങ്ങേയ്ക്കുള്ള അപരിത്യാജ്യമായ മാദ്ധ്യസ്ഥശക്തിയാൽ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തി അവരെ മാനസാന്തരപ്പെടുത്തി അവസാനം അവർക്ക് വേദസാക്ഷികളായി മരിക്കുന്നതിനുള്ള അനുഗ്രഹം സമ്പാദിച്ചുകൊടുത്തല്ലോ. പാപികളായ ഞങ്ങളുടെയും ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൗഖ്യമാക്കി മിശിഹായ്ക്കുവേണ്ടി ഏതുവിധ പീഡയും സഹിക്കുന്നതിനുള്ള അനുഗ്രഹം സമ്പാദിച്ചുതരണമെന്ന് എളിമയോടെ ഞങ്ങൾ അപേക്ഷിക്കുന്നു.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രിത്വ.

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ

സുകൃതജപം

അത്ഭുതപ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സൽക്രിയ

മിശിഹായ്ക്കുവേണ്ടി ഏതു സങ്കടവും ക്ഷമാപൂർവ്വം സഹിക്കുന്നതാണെന്ന് വാഗ്ദാനം ചെയ്യുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles